കേരളം

സുഹൃത്തുക്കളെ പിടിച്ചതിന്റെ കാരണം അറിയാനെത്തി; വിദ്യാര്‍ത്ഥിയെ സ്റ്റേഷനിലിട്ട് പൊലീസ് തല്ലിച്ചതച്ചു, വീഡിയോ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കോതമംഗലത്ത് പൊലീസ് വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ചതായി പരാതി. ഹോട്ടലില്‍ ഭക്ഷണം കഴിക്കുന്നതിനെച്ചൊല്ലിയുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പൊലീസ് ഏതാനും വിദ്യാര്‍ത്ഥികളെ സ്റ്റേഷനിലേക്ക് കൊണ്ടുപോയിരുന്നു. ഇക്കാര്യം അന്വേഷിക്കാനെത്തിയ സുഹൃത്തിനെയാണ് പൊലീസ് മര്‍ദ്ദിച്ചത്. 

അകാരണമായാണ് പൊലീസ് മര്‍ദ്ദിച്ചതെന്ന്, മര്‍ദ്ദനമേറ്റ വിദ്യാര്‍ത്ഥി റോഷന്‍ പറഞ്ഞു. പൊലീസുകാര്‍ സുഹൃത്തുക്കളെ മര്‍ദ്ദിച്ച് വണ്ടിയില്‍ കയറ്റിക്കൊണ്ടുപോയി. ഇതിന്റെ കാരണം അന്വേഷിക്കാനാണ് സ്‌റ്റേഷനില്‍ ചെന്നത്. എന്നാല്‍ സ്‌റ്റേഷനു മുന്നില്‍ വെച്ച് പൊലീസുകാര്‍ തടഞ്ഞു. 

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

അസഭ്യം പറയുകയും ചെയ്തു. തെറി പറയേണ്ട കാര്യമില്ലല്ലോ സാറേ.. എന്താ കാര്യമെന്ന് അന്വേഷിക്കാന്‍ വന്നതാണെന്ന് പറഞ്ഞപ്പോല്‍, പൊലീസ് സബ് ഇന്‍സ്‌പെക്ടര്‍ സ്റ്റേഷന് ഉള്ളിലേക്ക് വലിച്ചുകൊണ്ടുപോയി മര്‍ദ്ദിക്കുകയായിരുന്നുവെന്ന് റോഷന്‍ പറഞ്ഞു. 

വിദ്യാര്‍ത്ഥിയെ മര്‍ദ്ദിക്കുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌

നീ എസ്എഫ്‌ഐക്കാരനല്ലേ എന്നു ചോദിച്ചായിരുന്നു മര്‍ദ്ദനം. തങ്ങളുടെ പേരിലും കേസെടുക്കുകയും രക്തസാംപിള്‍ പരിശോധിക്കുകയും ചെയ്തിട്ടുണ്ട്. മുഖത്തും തലയിലുമാണ് മര്‍ദ്ദിച്ചത്. എസ്‌ഐയും ഒരു പൊലീസുകാരനും ചേര്‍ന്നാണ് മര്‍ദ്ദിച്ചതെന്നും റോഷന്‍ പറഞ്ഞു. മര്‍ദ്ദനത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായിട്ടുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ലോക്‌സഭാ തെരഞ്ഞെടുപ്പ്: 8,889 കോടിയുടെ പണവും സാധനങ്ങളും പിടിച്ചെടുത്തു, 3,958 കോടിയുടെ മയക്കുമരുന്നും ഉള്‍പ്പെടും

ചേര്‍ത്തലയില്‍ നടുറോഡില്‍ ഭാര്യയെ ഭര്‍ത്താവ് കുത്തിക്കൊന്നു

'നിറം 2 നിര്‍മിക്കും, സംഗീത സംവിധാനം കീരവാണി'; രണ്ട് കോടി തട്ടി: ജോണി സാഗരികയ്‌ക്കെതിരെ തൃശൂര്‍ സ്വദേശി

ഭിന്നശേഷിയുള്ള കുട്ടിയുടെ സ്‌കൂള്‍ പ്രവേശനം: നിഷേധഭാവത്തില്‍ പെരുമാറിയ അധ്യാപകനെ സസ്‌പെന്‍ഡ് ചെയ്തു

ആക്രി സാധനങ്ങള്‍ വാങ്ങാന്‍ എന്ന വ്യാജേന എത്തും; വീടുകളില്‍ നിന്ന് വാട്ടര്‍മീറ്റര്‍ പൊട്ടിച്ചെടുക്കുന്ന സംഘത്തിലെ രണ്ടുപേര്‍ പിടിയില്‍