കേരളം

മന്ദാരം, മിയ, മഞ്ജുള, രഹന, തുമ്പ; പുതിയ 5 ലിപികള്‍ പുറത്തിറക്കി; സൗജന്യമായി ഡൗണ്‍ലോഡ് ചെയ്യാം

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: 5 പുതിയ കംപ്യൂട്ടർ ലിപികൾ പുറത്തിറക്കി സർക്കാർ. മന്ദാരം, മിയ, മഞ്ജുള, രഹന, തുമ്പ എന്നീ ലിപികളാണ് മലയാളത്തിലെ ലിപി പരിഷ്കരണത്തിന്റെ ഭാ​ഗമായി പുറത്തിറക്കിയത്. ഇവ സൗജന്യമായി ഡൗൺലോഡ് ചെയ്ത് ഉപയോ​ഗിക്കാം. 

പിഎസ്‌സി ഉൾപ്പെടെ മലയാളത്തിൽ നടത്തുന്ന എല്ലാ മത്സരപ്പരീക്ഷകളിലും അടുത്ത അധ്യയനവർഷം മുതൽ പാഠപുസ്തകങ്ങളിലും ഏകീകരിച്ച മലയാളഭാഷാ ശൈലി നടപ്പാക്കാനും തീരുമാനമായിട്ടുണ്ട്. ഏകീകൃത എഴുത്ത്‌ രീതി നടപ്പാക്കുന്നതിന്റെ ഭാഗമായി ഭാഷാ മാർഗനിർദേശക വിദഗ്ധസമിതി തയ്യാറാക്കിയ ‘ മലയാളത്തിന്റെ എഴുത്തുരീതി ’ ശൈലീപുസ്തകം സർക്കാർ അംഗീകരിച്ചു. മന്ദാരം ശൈലിയിൽ രൂപപ്പെടുത്തിയ ഈ ശൈലീപുസ്തകം glossary.kerala.gov.in എന്ന വെബ് സൈറ്റിൽ നിന്ന് ഡൗൺലോഡ് ചെയ്യാം. www.kerala.gov.in/malayalamfont  എന്ന ലിങ്കിൽ നിന്ന് പുതിയ 5 ലിപികളും ഡൗൺലോഡ് ചെയ്യാം. 

ഉപചിഹ്നങ്ങൾ പരമാവധി ചേര്‍ത്തെഴുതുന്നു

സർക്കാർ പ്രസിദ്ധീകരണങ്ങൾ, ഉത്തരവുകൾ, നിയമഗ്രന്ഥങ്ങൾ, ഔദ്യോഗിക രേഖകൾ ഉൾപ്പെടെയുള്ളവയിൽ ഏകീകൃത ശൈലി നടപ്പാക്കും. മാധ്യമങ്ങളിലും ഈ ശൈലി വേണമെന്നും സർക്കാർ നിർദേശിച്ചു. എഴുത്തിലും അച്ചടിയിലും പല തരത്തിലാണ്‌ ഇപ്പോൾ മലയാള ഭാഷ ഉപയോഗിക്കുന്നത്. വളരുന്ന ഭാഷയ്ക്ക്‌ ഈ രീതി ആശാസ്യമല്ല വിദഗ്ധസമിതി അധ്യക്ഷൻ കൂടിയായ ചീഫ്‌ സെക്രട്ടറി വി പി ജോയി പറഞ്ഞു. 

1971 ൽ നിലവിൽ വന്ന പരിഷ്കരണത്തിൽ അച്ചടിയുടെ സൗകര്യത്തിനുവേണ്ടി ലിപികളുടെ എണ്ണം കുറക്കുകയും ഉപചിഹ്നങ്ങൾ വേർതിരിക്കുകയും ചെയ്തു. ഇതേ തുടർന്ന് അച്ചടിയിലും എഴുത്തിലും വെവ്വേറെ ശൈലി വന്നു. എന്നാൽ ഇന്ന്‌ ഏത്‌ ലിപിയും അച്ചടിക്കാൻ തടസ്സമില്ലാത്ത വിധം സാങ്കേതിക വിദ്യ വളർന്നു. യുണികോഡ്‌ വ്യവസ്ഥയും അതിന്‌ സഹായകമാണ്‌. അച്ചടി–-എഴുത്ത്‌ ശൈലികൾ സമാനമാക്കുന്നതിന്റെ ഭാഗമായി ബഹുഭൂരിപക്ഷം വാക്കുകളിലും പഴയ ലിപിയിൽ ഉപയോഗിച്ചിരുന്ന രീതി പുനരാവിഷ്കരിക്കുകയാണ്‌. ഉപചിഹ്നങ്ങൾ പരമാവധി ചേർത്തെഴുതുന്നതാണ്‌ പ്രധാന പരിഷ്കാരം.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

അതിശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് രണ്ട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, എട്ടിടത്ത് യെല്ലോ

'തെരഞ്ഞെടുപ്പ് ഫണ്ട് ചില മണ്ഡലം പ്രസിഡന്‍റുമാര്‍ മുക്കി, ഒരാളെയും വെറുതെ വിടില്ല'

ചാർളി അമ്മയായി; ആറ് കുഞ്ഞുങ്ങൾ: മൈസൂരുവിലേക്ക് ഓടിയെത്തി രക്ഷിത് ഷെട്ടി: വിഡിയോ

പലതവണ മുഖത്തടിച്ചു; നെഞ്ചിലും അടിവയറ്റിലും ചവിട്ടി; മുറിയിലൂടെ വലിച്ചിഴച്ചു; എഫ്‌ഐആറിലെ വിശദാംശങ്ങള്‍ പുറത്ത്

വര്‍ക്ക് പെര്‍മിറ്റ് കാലാവധി നീട്ടണം, നാടുകടത്തല്‍ ഭീഷണി; കാനഡയില്‍ ഇന്ത്യന്‍ വിദ്യാര്‍ഥികളുടെ പ്രതിഷേധം, വിഡിയോ