കേരളം

ഡി റിസര്‍വ്ഡ് കോച്ചുകൾ പുനരാരംഭിച്ച് റെയിൽവേ; സ്റ്റേഷനില്‍ നിന്ന് പകല്‍ സമയത്ത് ടിക്കറ്റെടുക്കാം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കേരളത്തിലൂടെ ഓടുന്ന ആറ് ട്രെയിനുകളില്‍ ഡി റിസര്‍വ്ഡ് കോച്ച് പുനരാരംഭിച്ചു. ജനറല്‍ കോച്ചുകളിലെ തിരക്ക് കുറയ്ക്കാനാണ് റെയില്‍വേ ചില കോച്ചുകള്‍ ഡി റിസര്‍വ്ഡായി സംവരണം ചെയ്തത്. 

ഈ മാസം 28നുള്ളില്‍ 20 വണ്ടികളില്‍ക്കൂടി ഡി റിസര്‍വ്ഡ് കോച്ച് തുടങ്ങും. കോവിഡിനു മുന്‍പ് 21 വണ്ടികളിലുണ്ടായിരുന്നു.

സ്റ്റേഷനില്‍ നിന്ന് പകല്‍ സമയത്ത് ടിക്കറ്റെടുക്കാം. സ്ലീപ്പര്‍ ടിക്കറ്റിനെക്കാള്‍ നിരക്ക് കുറവാണ്. സീസണ്‍ ടിക്കറ്റുകാര്‍ക്കും കോച്ചില്‍ കയറാം.

ചുരുങ്ങിയ എക്‌സ്പ്രസ് സ്ലീപ്പര്‍ ടിക്കറ്റ് നിരക്ക് 145 രൂപയാണ്. ഡി റിസര്‍വ്ഡ് കോച്ചില്‍ 65 രൂപ മതി. സൂപ്പര്‍ ഫാസ്റ്റില്‍ സ്ലീപ്പറിന് 175 രൂപയും ഡി കോച്ചില്‍ 95 രൂപയുമാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കാലവര്‍ഷം ആന്‍ഡമാന്‍ കടലില്‍ എത്തി; കേരളത്തില്‍ ഏഴുദിവസം ഇടിമിന്നലോട് കൂടിയ മഴ, ജാഗ്രത

അവസാന ലാപ്പില്‍ അങ്കക്കലി! ഹൈദരാബാദിനു മുന്നില്‍ 215 റണ്‍സ് ലക്ഷ്യം വച്ച് പഞ്ചാബ്

പറന്നത് 110 മീറ്റര്‍! ധോനിയുടെ വിട വാങ്ങല്‍ സിക്‌സ്? (വീഡിയോ)

70ലക്ഷം രൂപയുടെ ഭാ​ഗ്യശാലി ആര്?; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

കൊടും ചൂട്, ഡല്‍ഹിയില്‍ റെഡ് അലര്‍ട്ട്