കേരളം

റോസ്‌ലിയുടെ ദേഹമാകെ കത്തി കൊണ്ട് വരഞ്ഞു, മുറിവില്‍ മസാല പുരട്ടി; കരഞ്ഞപ്പോള്‍ വായില്‍ പ്ലാസ്റ്റര്‍ ഒട്ടിച്ചു; വെളിപ്പെടുത്തല്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഇലന്തൂര്‍ ഇരട്ടനരബലിക്കേസില്‍ റോസ്‌ലിയെ അതിക്രൂരമായിട്ടാണ് കൊലപ്പെടുത്തിയതെന്ന് ഷാഫി പൊലീസിനോട് പറഞ്ഞു. കയ്യും കാലും കെട്ടിയിട്ട ശേഷം റോസ്‌ലിയുടെ രഹസ്യഭാഗത്ത് കത്തി കുത്തിക്കയറ്റി. ലൈലയെക്കൊണ്ടാണ് ഈ ക്രൂരത ചെയ്യിച്ചത്. തുടര്‍ന്ന് റോസ്‌ലിയുടെ ശരീരമാകെ കത്തി കൊണ്ട് വരഞ്ഞ് മുറിവേല്‍പ്പിച്ചു. 

അതിന് ശേഷം ഈ മുറിവുകളില്‍ മസാല പുരട്ടിയെന്നാണ് ഷാഫി പൊലീസിനോട് പറഞ്ഞത്. ചിക്കന്‍ മസാലയും, ഗ്രാമ്പുവും, കറുവപ്പട്ടയും ചേര്‍ന്നുള്ള മിശ്രിതമാണ് മുറിവുകളില്‍ മൂന്നു പ്രതികളും ചേര്‍ന്ന് തേച്ച് പിടിപ്പിച്ചത്. വേദന കൊണ്ട് റോസ്‌ലി കരഞ്ഞതോടെ വായില്‍ തുണി തിരുകി പ്ലാസ്റ്റര്‍ ഒട്ടിച്ചെന്നും ഷാഫി പറഞ്ഞു. 

ആഭിചാര ക്രിയയില്‍ ഇര ഇഞ്ചിഞ്ചായി മരിക്കുന്നത് ഗുണം ചെയ്യുമെന്ന് വിശ്വസിപ്പിച്ചാണ് ഭഗവല്‍ സിങ്ങിനെയും ലൈലയേയും കൊണ്ട് ഇങ്ങനെ ചെയ്യിപ്പിച്ചതെന്ന് ഷാഫി പറഞ്ഞു. ഇതിനിടെ റോസ്‌ലി അബോധാവസ്ഥയിലായി. മരിക്കുമെന്ന ഘട്ടമായപ്പോള്‍ കഴുത്തുമുറിച്ച് കൊലപ്പെടുത്തിയെന്നുമാണ് മൊഴി. പിന്നീട് റോസ്‌ലിയുടെ മാറിടം മുറിച്ചെടുത്തെന്നും പ്രതികള്‍ പൊലീസിനോട് പറഞ്ഞു. 

ഇരട്ട നരബലിക്കേസുമായി ബന്ധപ്പെട്ട് പൊലീസ് തെളിവെടുപ്പ് തുടരുകയാണ്. അതിനിടെ രണ്ടാമത്തെ കൊലപാതകം നടന്ന ദിവസം ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ ലൈലയുടെ അടുത്ത ബന്ധു എത്തിയിരുന്നു. കൊലപാതക വിവരം പുറത്താകുമെന്ന ഭയത്തില്‍ ഇയാളെ അതിവേഗം മടക്കി അയച്ചുവെന്നും ഷാഫി പൊലീസിനോട് പറഞ്ഞു. ഭഗവല്‍ സിങ്ങിന്റെ വീട്ടില്‍ വെച്ച് അപരിചിതനായ വ്യക്തിയെ കണ്ടതായി ലൈലയുടെ ബന്ധു മാധ്യമങ്ങളോട് വ്യക്തമാക്കിയിരുന്നു. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു