കേരളം

ബസുകള്‍ക്കിടയില്‍ കുടുങ്ങി; സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

കോഴിക്കോട്: ബസുകള്‍ക്കിടയില്‍ കുടുങ്ങി സ്‌കൂള്‍ വിദ്യാര്‍ഥി മരിച്ചു. കൊടിയത്തൂര്‍ പിടിഎം ഹൈസ്‌കൂള്‍ ഒമ്പതാം ക്ലാസ് വിദ്യാര്‍ഥി പാഴൂര്‍ തമ്പലങ്ങാട്ട്കുഴി ബാവയുടെ മകന്‍ മുഹമ്മദ് ബാഹിഷ് (14) ആണ് മരിച്ചത്. 

തിങ്കളാഴ്ച വൈകീട്ട് 4.30ഓടേയാണ് സംഭവം. നിര്‍ത്തിയിട്ട രണ്ട് ബസുകളില്‍ ഒന്ന് മുന്നോട്ടെടുത്തപ്പോള്‍ പിന്‍ചക്രം കുഴിയില്‍ വീഴുകയും തൊട്ടടുത്തുണ്ടായിരുന്ന ബസില്‍ തട്ടുകയും ചെയ്തു. അതിനിടെ ബസുകള്‍ക്കിടയില്‍ വിദ്യാര്‍ഥി കുടുങ്ങുകയായിരുന്നു എന്നാണ് വിവരം. 

സ്‌കൂളില്‍ കലോത്സവം നടക്കുന്ന ദിവസമായിരുന്നു. അതിനിടെ ടോയ്‌ലറ്റില്‍ പോയി തിരിച്ചുവരുമ്പോഴാണ് അപകടമെന്ന് അധ്യാപകര്‍ പറയുന്നു. കുട്ടി വീണുകിടക്കുന്നത് കണ്ട മറ്റൊരു വിദ്യാര്‍ഥിയാണ് അധ്യാപകരെ വിവരമറിയിച്ചത്. ഉടന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു