കേരളം

ഒരു സ്വര്‍ണബിസ്‌ക്കറ്റും അഞ്ച് സ്വര്‍ണക്കട്ടികളും; കെഎസ്ആർടിസി ബസിൽ നിന്ന് കളഞ്ഞുകിട്ടിയത് 18 ലക്ഷത്തിന്റെ സ്വർണം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂർ; കെഎസ്ആര്‍ടിസി ബസില്‍ നിന്ന് 18 ലക്ഷം രൂപയുടെ സ്വര്‍ണം കളഞ്ഞുകിട്ടി. തൃശൂരില്‍ നിന്ന് കണ്ണൂരിലേക്ക് വരികയായിരുന്ന ബസില്‍ നിന്നാണ് സ്വർണം കണ്ടെത്തിയത്. ഒരു സ്വര്‍ണബിസ്‌ക്കറ്റും അഞ്ച് സ്വര്‍ണക്കട്ടികളും ഉൾപ്പടെ  395 ഗ്രാം സ്വര്‍ണം അടങ്ങിയ പൊതി കണ്ടക്ടറാണ് സീറ്റിൽ നിന്ന് കണ്ടെത്തിയത്. 

തിങ്കളാഴ്ച ഉച്ചയ്ക്ക് ശേഷം പുറപ്പെട്ട ബസ് കോട്ടയ്ക്കല്‍ വിട്ടപ്പോഴാണ് ആളില്ലാത്ത സീറ്റിലെ പൊതി കണ്ടക്ടറുടെ ശ്രദ്ധിക്കുന്നത്. മറന്നുവെച്ച പൊതിയായിരിക്കുമെന്ന് കരുതി കണ്ടക്ടര്‍ പൊതി തുറന്നു നോക്കി. സ്വര്‍ണമാണെന്ന് കണ്ടതോടെ വിവരം കെഎസ്ആര്‍ടിസി അധികൃതരെ അറിയിക്കുകയായിരുന്നു.

തിങ്കളാഴ്ച കണ്ണൂര്‍ ഡിപ്പോയില്‍ സൂക്ഷിച്ച സ്വര്‍ണം ചൊവ്വാഴ്ച രാവിലെ ജ്വല്ലറിയില്‍ എത്തിച്ച് സ്വര്‍ണമാണെന്ന് ഉറപ്പുവരുത്തി തൂക്കി തിട്ടപ്പെടുത്തി. തുടര്‍ന്ന് സ്വര്‍ണം ടൗണ്‍ പൊലീസിന് കൈമാറുകയും ചെയ്തു. സ്വര്‍ണത്തിന്റെ ഉടമസ്ഥത അവകാശപ്പെട്ട് ഒരു സംഘം സമീപിച്ചിരുന്നുവെന്നും എന്നാല്‍ സ്വര്‍ണം കോടതിക്ക് കൈമാറാനാണ് തീരുമാനമെന്നും പൊലീസ് അറിയിച്ചു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍