കേരളം

രാത്രി പത്തിനും രാവിലെ അഞ്ചിനും ഇടയില്‍ യാത്ര വേണ്ട; ടൂര്‍ മൂന്നുദിവസം മാത്രം: സ്‌കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡങ്ങള്‍ നിശ്ചയിച്ച് സര്‍ക്കാര്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സ്‌കൂള്‍ വിനോദയാത്രയ്ക്ക് മാനദണ്ഡം നിശ്ചയിച്ച് സര്‍ക്കാര്‍. ഒരു അക്കാദമിക വര്‍ഷത്തില്‍ മൂന്നുദിവസം മാത്രമേ യാത്രയ്ക്ക് പാടുള്ളു. യാത്രയ്ക്ക് മുന്‍പായി രക്ഷിതാക്കളുടെ യോഗം വിളിച്ച് വിശദാംശം അറിയിക്കണം. സംസ്ഥാനത്തെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും നിര്‍ദേശം ബാധകമാണ്. 

യാത്ര പുറപ്പെടും മുന്‍പ് പൊലീസിലും ഗതാഗത വകുപ്പിലും അറിയിക്കണം. സര്‍ക്കാര്‍ അംഗീകൃത ടൂര്‍ ഓപ്പറേറ്റര്‍മര്‍ വഴി മാത്രമേ വിനോദയാത്ര അനുവദിക്കുള്ളു. രാത്രി പത്തിനും പുലര്‍ച്ചെ അഞ്ചിനും ഇടയില്‍ യാത്ര ചെയ്യരുതെന്നും വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ മാനദണ്ഡത്തില്‍ പറയുന്നു. 

വടക്കഞ്ചേരില്‍ വിനോദയാത്രക്ക് പോയ ടൂറിസ്റ്റ് ബസ് കെഎസ്ആര്‍ടിസി ബസില്‍ ഇടിച്ച് വിദ്യാര്‍ത്ഥികള്‍ അടക്കം 9പേര്‍ മരിച്ച സംഭവത്തിന് പിന്നാലെയാണ് വിനോദയാത്രകള്‍ക്ക് മാനദണ്ഡം നിര്‍ദേശിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയിരിക്കുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മുഖ്യമന്ത്രിയുടെ വിദേശ പര്യടനം അറിയിച്ചില്ല, രാജ്ഭവനെ ഇരുട്ടില്‍ നിര്‍ത്തുന്നു; രാഷ്ട്രപതിക്കു കത്തു നല്‍കിയെന്ന് ഗവര്‍ണര്‍

ബേബി ബ്ലൂസ്; ലോകത്ത് 10 ശതമാനം ഗര്‍ഭിണികളും മാനസിക വൈകല്യം നേരിടുന്നു, റിപ്പോർട്ട്

സൂപ്പര്‍ താരം നെയ്മറടക്കം പ്രമുഖരില്ല; കോപ്പ അമേരിക്കക്കുള്ള ബ്രസീല്‍ ടീമിനെ പ്രഖ്യാപിച്ചു

'എന്നെ പോൺ സ്റ്റാറെന്ന് വിളിച്ചു'; വളരെ അധികം വേദനിച്ചെന്ന് മനോജ് ബാജ്പെയി

പാകിസ്ഥാനെ ഞെട്ടിച്ച് അയര്‍ലന്‍ഡ്; ആദ്യ ടി20 ജയം