കേരളം

കെഎസ്‌യു സ്ഥാനാര്‍ത്ഥി ജയിച്ചു; അധ്യാപകരെ പൂട്ടിയിട്ട് എസ്എഫ്‌ഐ, കണ്ണൂര്‍ എസ്എന്‍ കോളജില്‍ സംഘര്‍ഷം

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: കണ്ണൂര്‍ എസ് എന്‍ കോളജില്‍ വിദ്യാര്‍ത്ഥി സംഘര്‍ഷം. എസ്എഫ്‌ഐ പ്രവര്‍ത്തകരാണ് ആക്രമണം അഴിച്ചുവിട്ടത്. യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്എഫ്‌ഐ സ്ഥാനാര്‍ത്ഥിയുടെ പത്രിക തള്ളിയതിനെ തുടര്‍ന്നാണ് സംഘര്‍ഷം. തെരഞ്ഞെടുപ്പ് ഡ്യൂട്ടിയുള്ള അധ്യാപകരെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ പൂട്ടിയിട്ടു. 

എസ്എഫ്‌ഐ പത്രിക തള്ളിയതോടെ കെഎസ്‌യു  ജനറല്‍ ക്യാപ്റ്റന്‍ സ്ഥാനാര്‍ത്ഥി വിജയിക്കുകയായിരുന്നു. ഇതേത്തുടര്‍ന്നാണ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ പൂട്ടിയിട്ടത്. മുഴുവന്‍ നാമനിര്‍ദ്ദേശ പത്രികകളും എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ കീറിയെറിഞ്ഞതായി റിട്ടേണിംഗ് ഓഫീസറുടെ ചുമതലയുള്ള അധ്യാപിക പറഞ്ഞു.

റിട്ടേണിങ്ങ് ഓഫീസര്‍ പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്. സംഘര്‍ഷത്തെ തുടര്‍ന്ന് തെരഞ്ഞെടുപ്പ് മാറ്റി വച്ചു. നാളെ കോളജിന് അവധി പ്രഖ്യാപിച്ചിട്ടുണ്ട്. സംഘര്‍ഷാവസ്ഥയെത്തുടര്‍ന്ന് കോളജ് ക്യാമ്പസില്‍ പൊലീസിനെ വിന്യസിച്ചു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

12 സീറ്റില്‍ ജയിക്കും; ഭരണ വിരുദ്ധ വികാരം മറികടക്കാനായി; സിപിഎം വിലയിരുത്തല്‍

താളം ജീവതാളം, ഇന്ന് ലോക നൃത്ത ദിനം

പെന്‍ഡ്രൈവില്‍ മൂവായിരത്തോളം സെക്‌സ് വീഡിയോകള്‍; കര്‍ണാടക രാഷ്ട്രീയത്തെ പിടിച്ചുകുലുക്കി പ്രജ്വല്‍ രേവണ്ണയുടെ ലൈംഗിക വീഡിയോ വിവാദം

ടി20 ലോകകപ്പ്: വിക്കറ്റ് കീപ്പര്‍ ബാറ്റര്‍മാരില്‍ ആദ്യത്തെ ചോയ്‌സ് സഞ്ജു, രാഹുലും പന്തും പരിഗണനയില്‍, റിപ്പോര്‍ട്ട്

മഹാദേവ് ആപ് കേസ്: സ്ഥലത്തില്ല, ഹാജരാകാന്‍ കൂടുതല്‍ സമയം വേണമെന്ന് തമന്ന