കേരളം

"ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ല"; എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിൽ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബലാത്സംഗക്കേസിൽ പൊലീസ് കേസെടുത്തതിന് പിന്നാലെ ഒളിവിലായിരുന്ന എംഎൽഎ എൽദോസ് കുന്നപ്പിള്ളി പെരുമ്പാവൂരിലെ വീട്ടിൽ തിരിച്ചെത്തി. താൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്നും തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നുമാണ് എംഎൽഎയുടെ പ്രതികരണം.

"ഞാനൊരു കുറ്റവും ചെയ്തിട്ടില്ല, അതെല്ലാം കോടതിയുടെ മുന്നിൽ ഞാൻ സമർപ്പിച്ചിട്ടുണ്ട്. ഞാൻ ഒരു കുറ്റവും ചെയ്തിട്ടില്ലെന്ന് തെളിയിക്കപ്പെടും", എൽദോസ് കുന്നപ്പിള്ളി പറഞ്ഞു. തനിക്കെതിരെ ഉയർന്നിട്ടുള്ളതെല്ലാം ആരോപണങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "കോടതിയുടെ മുന്നിലാണ് ഇപ്പോൾ കോസുള്ളത്. നിബന്ധനകൾക്ക് വിധേയമായാണ് മുൻകൂർ ജാമ്യം നൽകിയിരിക്കുന്നത്, ആ നിബന്ധനകൾ ഉള്ളതുകൊണ്ട് ഇക്കാര്യങ്ങളെല്ലാം കോടതിയിൽ തെളിയിക്കപ്പെടും. ഞാൻ കുറ്റവിമുക്തനാകും അതിലെനിക്ക് ഉത്തമവിശ്വാസമുണ്ട്", എൽദോസ് പറഞ്ഞു.

അന്വേഷണവുമായി പൂർണ്ണമായി സഹകരിക്കുമെന്നും പാർട്ടിക്ക് തന്റെ വിശദീകരണം നൽകിയെന്നും ഇനി പാർട്ടി തീരുമാനിക്കട്ടെയെന്നും എംഎൽഎ പറഞ്ഞു. 

ഒരാഴ്ചയിലധികമായി ഒളിവിലായിരുന്ന എംഎൽഎക്ക് തിരുവനന്തപുരം അഡി. സെഷൻസ് കോടതി ഇന്നലെ മുൻകൂര്‍ ജാമ്യം നല്‍കിയ സാഹചര്യത്തിലാണ് മണ്ഡലത്തില്‍ തിരിച്ചെത്തിയത്. കേസിൽ എൽദോസ് കുന്നപ്പിള്ളിക്ക് ഉപാധികളോടെയാണ് കോടതി മുൻകൂർ ജാമ്യം അനുവദിച്ചത്. നവംബർ ഒന്നിന് മുൻപായി അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകുന്നതടക്കം 11 കർശന ഉപാധികളോടെയാണ് എൽദോസിന് ജാമ്യം അനുവദിച്ചത്. ഫോണും പാസ്പോർട്ടും സറണ്ടർ ചെയ്യണം. രാജ്യം വിടരുത്. അഞ്ച് ലക്ഷം രൂപയോ തത്തുല്യമായ രണ്ട് ആൾ ജാമ്യമോ എടുക്കണം. സമാനമായ കുറ്റകൃത്യങ്ങളിൽ ഏർപ്പെടാനോ ഇരയെ ഭീഷണിപ്പെടുത്താനോ പാടില്ല എന്നതടക്കമുള്ളതാണ് ഉപാധികൾ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'യേശുക്രിസ്തു ആദ്യത്തെ മാര്‍ക്‌സിസ്റ്റ്; ഇന്ത്യ ഭരിക്കേണ്ടത് രാഷ്ട്രീയ പാര്‍ട്ടികളല്ല'- വീഡിയോ

പാര്‍ക്ക് ലൈറ്റ് അത്ര ലൈറ്റല്ല, മറക്കരുത് വിളക്കുകളെ!; പ്രാധാന്യം വിവരിച്ച് മോട്ടോര്‍ വാഹനവകുപ്പ്

ഉമ്മയുടെ ഈ ചിത്രം കാണുമ്പോൾ ഞാന്‍ വീണ്ടും കുട്ടിയായ പോലെ; സുൽഫത്തിന് പിറന്നാൾ ആശംസിച്ച് ദുൽഖർ

മധ്യപ്രദേശില്‍ മണല്‍ക്കടത്ത് സംഘം സബ് ഇന്‍സ്‌പെക്ടറെ ട്രാക്ടര്‍ കയറ്റി കൊന്നു

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ