കേരളം

സെനറ്റിലേക്കു പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യരുത്; ഗവര്‍ണറെ വിലക്കി ഹൈക്കോടതി

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: കേരള സര്‍വകലാശാല സെനറ്റിലേക്കു പുതിയ അംഗങ്ങളെ നാമനിര്‍ദേശം ചെയ്യുന്നതില്‍നിന്നു ചാന്‍സലര്‍ കൂടിയായ ഗവര്‍ണറെ വിലക്കി ഹൈക്കോടതി. സെനറ്റില്‍നിന്നു ഗവര്‍ണര്‍ പുറത്താക്കിയ അംഗങ്ങള്‍ നല്‍കിയ ഹര്‍ജിയിലാണ് നടപടി. 

സെനറ്റില്‍നിന്നു പതിനഞ്ചു പേരെ പിന്‍വലിച്ചതുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാന്‍ ജസ്റ്റിസ് മുരളി പുരുഷോത്തമന്‍ നിര്‍ദേശിച്ചു. ഹര്‍ജി വീണ്ടും 31ന് പരിഗണിക്കും.

വൈസ് ചാന്‍സലര്‍ നിയമനത്തിന് സെര്‍ച്ച് കമ്മിറ്റിയിലേക്ക് സര്‍വകലാശാല പ്രതിനിധിയെ നിശ്ചയിക്കാന്‍ ചേര്‍ന്ന സെനറ്റ് യോഗത്തില്‍ നിന്ന് വിട്ടുനിന്ന അംഗങ്ങളെയാണ് ഗവര്‍ണര്‍ അസാധാരണ വിജ്ഞാപനത്തിലൂടെ പുറത്താക്കിയത്. ഇവരെ പിന്‍വലിച്ച് ഉത്തരവ് ഇറക്കണമെന്ന് ഗവര്‍ണര്‍ കേരള വിസിയോട് ആവശ്യപ്െട്ടിരുന്നു. ഇത് വിസി തള്ളിയതിന് പിന്നാലെയാണ് രാജ്ഭവന്‍ തന്നെ നേരിട്ട് ഉത്തരവിറക്കിയത്. ഗസറ്റ് വിജ്ഞാപനം ഇറക്കിയ രാജ്ഭവന്‍, ഇക്കാര്യം വൈസ് ചാന്‍സലറെ അറിയിച്ചു.

15 സെനറ്റ് അംഗങ്ങളെ പുറത്താക്കിയ ഗവര്‍ണറുടെ ഉത്തരവ് നടപ്പിലാക്കുന്നതിന് പകരം ഉത്തരവില്‍ വ്യക്തത തേടി കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഗവര്‍ണര്‍ക്കു നല്‍കിയ കത്തിന്, തന്റെ ഉത്തരവ് അടിയന്തരമായി നടപ്പാക്കാന്‍ ഗവര്‍ണര്‍ നിര്‍ദേശം നല്‍കിയിരുന്നു. എന്നാല്‍ വിസി ശബരിമല ദര്‍ശനത്തിന് പോയിരിക്കുന്നതിനാലും ആര്‍ക്കും വിസിയുടെ ചുമതല കൈമാറിയിട്ടില്ലാത്തതിനാലും ഉത്തരവ് നടപ്പാക്കാന്‍ കഴിയില്ലെന്ന് രജിസ്ട്രാര്‍ രാജ്ഭവനെ അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ബിലീവേഴ്സ് ചര്‍ച്ച് അധ്യക്ഷന്‍ കെപി യോഹന്നാന്‍ അന്തരിച്ചു

സിക്‌സറുകളില്‍ റെക്കോര്‍ഡ്; കുറഞ്ഞ ബോളില്‍ ആയിരം തവണ 'ഗ്യാലറിയില്‍'

ഭുവനേഷ് കുമാര്‍ വരിഞ്ഞുമുറുക്കി; ലഖ്‌നൗ 165ന് പുറത്ത്

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസ്, പ്രതിക്ക് 61 വര്‍ഷം തടവും പിഴയും

വൈദ്യുതി തകരാര്‍; കൊച്ചിയില്‍ ട്രെയിന്‍ ഗതാഗതം അവതാളത്തില്‍;മണിക്കൂറുകളായി പിടിച്ചിട്ടിരിക്കുന്നു