കേരളം

എസ്മയ്ക്കെതിരായ പരാതി പ്രമോഷൻ തന്ത്രമോ? അന്വേഷിക്കാൻ പൊലീസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം; സിനിമയിൽ അവസരം വാ​ഗ്ദാനം ചെയ്ത് അശ്ലീല ചിത്രത്തിൽ അഭിനയിപ്പിച്ചു എന്ന യുവാവിന്റെ പരാതിയിൽ ഇന്നലെയാണ് ഒടിടി പ്ലാറ്റ്ഫോമായ എസ്മയ്ക്കും സംവിധായിക ലക്ഷ്മി ദീപ്തയ്ക്കുമെതിരെ പൊലീസ് കേസെടുത്തത്. എന്നാൽ പരാതി എസ്മയുടെ പ്രമോഷൻ തന്ത്രമാണോ എന്ന സംശയത്തിലാണ് പൊലീസ്. പരാതിയുമായി യു‌വാവ് രം​ഗത്തെത്തിയതിനു പിന്നാലെ ടീസർ പുറത്തുവന്നിരുന്നു. കൂടാതെ പരാതിക്കാരൻ കരാർ ഒപ്പുവയ്ക്കുന്ന ദൃശ്യങ്ങളും പുറത്തെത്തി. ഇതോടെയാണ് ജനശ്രദ്ധയാകര്‍ഷിക്കാനുള്ള തന്ത്രമാണോ ഇതെന്ന് പൊലീസ് അന്വേഷണം നടത്തുന്നത്. 

തിരുവനന്തപുരം വെങ്ങാനൂർ സ്വദേശിയായ 26കാരനാണ് ഒടിടി പ്ലാറ്റ്ഫോമിനും സംവിധായികക്കും എതിരെ പൊലീസിൽ പരാതി നൽകിയത്. കരാറിന്റെ പേരിൽ തന്നെ കുടുക്കി സിനിമയിൽ അഭിനയിപ്പിച്ചെന്നാണ് പരാതിയിൽ പറയുന്നത്. സംഭവം ചർച്ചയായതോടെ തിരുവനന്തപുരം വിഴിഞ്ഞം പൊലീസ് വഞ്ചനാക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തു ഒടിടി പ്ലാറ്റ്ഫോം ഉടമകൾക്കും സിനിമയുടെ സംവിധായികയുമാണ് കേസിലെ പ്രതികൾ. 

അരുവിക്കരയിൽ വച്ചാണ് ഷൂട്ടിങ് നടന്നത്. ആളോഴിഞ്ഞ പ്രദേശത്തെ കെ‌ട്ടിടത്തിലായിരുന്നു ഷൂട്ടിങ്. ആദ്യം കുറച്ച് ഭാ​ഗം ഷൂട്ട് ചെയ്ത ശേഷം കരാർ ഒപ്പിടണമെന്ന് നിർബന്ധിച്ചെന്നും ഒപ്പിട്ട ശേഷമാണ് അഡൾട്ട് ഒൺലി സിനിമയാണെന്ന് പറഞ്ഞത്. അഭിനയിച്ചില്ലെങ്കിൽ അഞ്ച് ലക്ഷം രൂപ നൽകണമെന്നും അണിയറ പ്രവർത്തകർ ആവശ്യപ്പെട്ടെന്നും പരാതിയിൽ പറയുന്നു. അടുത്ത ദിവസം ചിത്രം ഒടിടി പ്ലാറ്റ്ഫോമിൽ റിലീസ് ചെയ്യുമെന്നും താൻ ആത്മഹത്യയുടെ വക്കിലാണെന്നും യുവാവ് പരാതിയിൽ വ്യക്തമാക്കി.

എന്നാൽ സംവിധായിക ആരോപണങ്ങൾ തള്ളി. അശ്ലീല ചിത്രമാണെന്ന് യുവാവിനെ അറിയിച്ചിരുന്നുവെന്നും ഓഡിഷനിലൂടെയാണ് നടനെ തെരഞ്ഞെടുത്തതെന്നും സംവിധായിക ലക്ഷ്മി ദീപ്ത പറയുന്നത്. അതിനിടെ മറ്റൊരു യുവതി കൂടെ യെസ്മയ്ക്കെതിരെ രം​ഗത്തെത്തിയിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു