കേരളം

പുത്തന്‍ ലുക്കില്‍ ജയരാജ്; രഹസ്യം അദ്ദേഹം വെളിപ്പെടുത്തട്ടെയെന്ന് മന്ത്രി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: യുവാക്കള്‍ക്കിടയില്‍ മാത്രമല്ല, നിയമസഭ സാമാജികര്‍ക്കിടയിലും അത് മേക്കോവറുകളുടെ കാലമാണ്. മന്ത്രി എം ബി രാജേഷ് ഏറെക്കാലമായി കൊണ്ടുനടന്ന താടി വടിച്ചാണ് അടുത്തിടെ മലയാളികളെ അമ്പരപ്പിച്ചത്. രാജേഷിന്റെ പുതിയ രൂപത്തെച്ചൊല്ലി സമൂഹമാധ്യമത്തില്‍ എതിര്‍ത്തും അഭിനന്ദിച്ചും നിരവധി കമന്റുകളാണ് നിറഞ്ഞത്. 

ഇപ്പോള്‍ ചീഫ് വിപ്പ് പ്രൊഫ. എന്‍ ജയരാജാണ് പുതിയ ലുക്കില്‍ എത്തിയത്. സ്വതവേ താടി വടിച്ച് സുമുഖനായി പ്രത്യക്ഷപ്പെടാറുള്ള ജയരാജ് കട്ടത്താടിയിലാണ് ഇത്തവണ പ്രത്യക്ഷപ്പെട്ടത്. മന്ത്രി റോഷി അഗസ്റ്റിനാണ് ജയരാജിന്റെ പുതിയ ലുക്ക് ഫെയ്‌സ്ബുക്കിലൂടെ വെളിപ്പെടുത്തിയത്. 

ചീഫ് വിപ്പ് ജയരാജിന്റെ മേക്ക് ഓവര്‍ കണ്ട് ആദ്യം അമ്പരന്നു. പിന്നെയാണ് ഓര്‍ത്തത് ഇത് മേക്കോവറുകളുടെ കാലമാണല്ലോ എന്ന്. കാര്യം ചോദിച്ചപ്പോള്‍ രഹസ്യം ഉള്ളില്‍ വച്ച് പതിവ് ചിരിയാണ് മറുപടിയായി ലഭിച്ചത്. ആ രഹസ്യം എന്താണെന്ന് അദ്ദേഹം തന്നെ വെളിപ്പെടുത്തട്ടെ... മന്ത്രി റോഷി കുറിച്ചു. 

മന്ത്രി റോഷി ഫെയ്സ്ബുക്കിലിട്ട ചിത്രം

എന്നാല്‍ തന്റെ ലുക്ക് മാറ്റത്തിന് പിന്നിലെ രഹസ്യം, ഷേവിങ് സെറ്റ് ചതിച്ചതാണെന്നാണ് ജയരാജ് വ്യക്തമാക്കുന്നത്. ഷേവിങ് സെറ്റ് മുഖത്ത് അലര്‍ജിയുണ്ടാക്കുകയായിരുന്നു. ഡോക്ടറെ കാണിച്ചപ്പോള്‍ തല്‍ക്കാലം താടിയെടുക്കേണ്ടെന്ന് പറഞ്ഞു. താടി വളര്‍ന്നതോടെ പിന്നെ ലുക്കൊന്ന് മാറ്റിപ്പിടിക്കാമെന്ന് തോന്നിയെന്നാണ് ജയരാജിന്റെ വിശദീകരണം. 

ശബരിമല വ്രതത്തിലാണെന്നും, നിരാശയാണ് ലുക്ക് മാറ്റത്തിന് പിന്നിലെന്നുമെല്ലാം കമന്റുകള്‍ ഉയര്‍ന്നിരുന്നു. ഇടതുപക്ഷ സഹയാത്രികന്‍ ആയതുകൊണ്ടാണോ താടി വളര്‍ത്തി ലുക്ക് മാറ്റമെന്നായിരുന്നു മറ്റൊരാളുടെ കമന്റ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത

അടൂരിൽ എട്ട് വയസുകാരിയുടെ മരണം; ഷി​ഗല്ലയെന്ന് സംശയം, ആരോ​ഗ്യ വിഭാ​ഗത്തിന്റെ പരിശോധന

ചര്‍മ്മം തിളങ്ങാൻ പഴങ്ങള്‍