കേരളം

'ഗവര്‍ണറുടേത് സംഘപരിവാര്‍ അജണ്ട', തുറന്നപോരിന് എല്‍ഡിഎഫ്; 15ന് രാജ്ഭവന് മുന്നില്‍ പ്രതിഷേധ ധര്‍ണ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സര്‍ക്കാരുമായുള്ള പോര് മുറുകുന്നതിനിടെ, ഗവര്‍ണര്‍ക്കെതിരെ സംസ്ഥാന വ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കാന്‍ തീരുമാനിച്ച് എല്‍ഡിഎഫ്. നവംബര്‍ 15ന് എല്‍ഡിഎഫ് ധര്‍ണ നടത്തും. രാജ്ഭവന് മുന്നിലെ ധര്‍ണയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ പങ്കെടുത്തേക്കും. ജില്ലാതലങ്ങളിലും പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാന്‍ എല്‍ഡിഎഫ് യോഗം തീരുമാനിച്ചു.

സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുന്ന നിലപാടാണ് ചാന്‍സലര്‍ എന്ന നിലയില്‍ ഗവര്‍ണര്‍ സ്വീകരിക്കുന്നതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.ഉന്നതവിദ്യാഭ്യാസ മേഖലയുടെ വളര്‍ച്ചയ്ക്ക് ആവശ്യമായ നടപടികളുമായാണ് സര്‍ക്കാരാണ് മുന്നോട്ടുപോകുന്നത്. എന്നാല്‍ ഇതിനെതിരെയുള്ള ചാന്‍സലറുടെ വഴിവിട്ട നീക്കങ്ങള്‍ ദേശീയാടിസ്ഥാനത്തില്‍ രൂപംകൊണ്ട സംഘപരിവാര്‍ അജണ്ടയായി മാത്രമേ കാണാന്‍ സാധിക്കൂ എന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വാര്‍ത്താസമ്മേളനത്തില്‍ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും പങ്കെടുത്തു.

ജനാധിപത്യമാര്‍ഗത്തിലൂടെ അധികാരത്തില്‍ വരില്ലെന്ന് മനസിലാക്കിയ ശക്തികള്‍, ചാന്‍സലര്‍ പദവിയെ ദുരുപയോഗം ചെയ്ത് സര്‍വകലാശാലകളുടെ സ്വയംഭരണം തകര്‍ക്കുക എന്ന നിലപാടാണ് സ്വീകരിച്ച് വരുന്നത്. അതുവഴി മതേതരഭാവനയില്‍ ഊന്നിയ ഉന്നത വിദ്യാഭ്യാസത്തെ തുരങ്കം വെയ്ക്കുന്ന സമീപനമാണ് സംഘപരിവാര്‍ സ്വീകരിക്കുന്നത്. ഞാന്‍ ആര്‍എസ്എസ് അനുഭാവിയാണെന്ന് പരസ്യമായി പറഞ്ഞ് കൊണ്ടാണ് ചാന്‍സലര്‍ മുന്നോട്ടുപോകുന്നതെന്നും എം വി ഗോവിന്ദന്‍ കുറ്റപ്പെടുത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നാലു ജില്ലകളില്‍ റെഡ് അലര്‍ട്ട്, മൂന്ന് ജില്ലകളില്‍ കനക്കും; വ്യാഴാഴ്ച വരെ തീവ്രമഴയ്ക്ക് സാധ്യത

'ഇന്‍ക്വിലാബ് സിന്ദാബാദ് എന്ന് എത്ര കൊല്ലമായി വിളിക്കുന്നു, വിപ്ലവം ജയിച്ചോ?'

തലകുത്തി നിന്ന് കീര്‍ത്തി സുരേഷിന്റെ അഭ്യാസം; കൂട്ടിന് വളര്‍ത്തുനായും; വിഡിയോ

700 കടന്ന് കോഹ്‌ലി...

തിരുവനന്തപുരത്ത് വെള്ളക്കെട്ടില്‍ വീണ് 82 കാരന്‍ മരിച്ചു