കേരളം

സ്‌കൂള്‍ കലോത്സവം; അറബിക്, സംസ്‌കൃത വിഭാഗങ്ങളില്‍ മത്സര ഇനങ്ങള്‍ അഞ്ചായി കുറച്ചു

സമകാലിക മലയാളം ഡെസ്ക്



തിരുവനന്തപുരം: കേരള സ്‌കൂള്‍ കലോത്സവത്തില്‍ അറബിക്, സംസ്‌കൃത കലോത്സവങ്ങളിലും ജനറല്‍ വിഭാഗത്തിലുമായി ആകെ മത്സരിക്കാവുന്ന ഇനങ്ങളുടെ എണ്ണം 5 ആയി കുറച്ച് പൊതുവിദ്യാഭ്യാസ വകുപ്പ് ഉത്തരവ്. 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലുമാണ് ഒരു വിദ്യാര്‍ത്ഥിക്ക് മത്സരിക്കാവുന്നത് എന്നാണു ചട്ടം.

അറബിക്, സംസ്‌കൃത കലോത്സവങ്ങള്‍ സ്‌കൂള്‍ കലോത്സവത്തിന് ഒപ്പമാണ് നടന്നിരുന്നതെങ്കിലും ഇതു മറ്റൊരു വിഭാഗമായാണ് മുന്‍പ് റജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ വിഭാഗങ്ങളില്‍ 5 ഇനങ്ങളിലും പങ്കെടുക്കുന്ന കുട്ടികള്‍ക്കും ജനറല്‍ വിഭാഗത്തില്‍ 3 വ്യക്തിഗത ഇനങ്ങളിലും 2 ഗ്രൂപ്പ് ഇനങ്ങളിലും പങ്കെടുക്കാന്‍ അനുമതിയുണ്ടായിരുന്നു. 

എന്നാല്‍, അറബിക്, സംസ്‌കൃത മത്സരയിനങ്ങള്‍ പ്രത്യേകം പരിഗണിക്കേണ്ടതില്ല എന്നും അതനുസരിച്ച് സോഫ്റ്റ്വെയറില്‍ മാറ്റം വരുത്തണമെന്നുമാണ് പുതിയ നിര്‍ദേശം.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം