കേരളം

​ഗവർണറുടെ നിര്‍ദേശത്തിനെതിരെ വിസിമാര്‍ ഹൈക്കോടതിയില്‍; നാലുമണിക്ക് പ്രത്യേക സിറ്റിങ്ങ്

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: രാജിവെക്കണമെന്ന ചാന്‍സലറായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിര്‍ദേശത്തിനെതിരെ വൈസ് ചാന്‍സലര്‍മാര്‍ നിയമപോരാട്ടത്തിന്. ചാന്‍സലറുടെ നിര്‍ദേശത്തിനെതിരെ വി സിമാര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി ഹൈക്കോടതി നാലു മണിക്ക് പരിഗണിക്കും. 

ഹര്‍ജിയുടെ അടിയന്തര സ്വഭാവം കണക്കിലെടുത്താണ് ദീപാവലി അവധി ദിനമായ ഇന്നുതന്നെ പ്രത്യേക സിറ്റിങ്ങ് നടത്താന്‍ ഹൈക്കോടതി തീരുമാനിച്ചത്. ജസ്റ്റിസ് ദേവന്‍ രാമചന്ദ്രനാണ് ഹര്‍ജി പരിഗണിക്കുക. വിസിമാരുടെ ആവശ്യം പരിഗണിച്ചാണ് പ്രത്യേക സിറ്റിങ്ങ് നടത്താന്‍ കോടതി തീരുമാനിച്ചത്.

സംസ്ഥാനത്തെ ഒമ്പതു സര്‍വകലാശാല വിസിമാരോട് ഇന്ന് രാവിലെ 11.30 നകം രാജിവെക്കാനാണ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ആവശ്യപ്പെട്ടിരുന്നത്. എന്നാല്‍ ഇത്തരത്തില്‍ വിസിമാരെ പുറത്താക്കാന്‍ ചാന്‍സലര്‍ക്ക് അധികാരമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കിയിരുന്നു. ഇല്ലാത്ത അധികാരം പ്രയോഗിക്കാന്‍ ചാന്‍സലര്‍ ശ്രമിക്കുകയാണെന്നും മുഖ്യമന്ത്രി കുറ്റപ്പെടുത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

വൈദ്യുതി ഉപഭോഗം സര്‍വകാല റെക്കോര്‍ഡും പിന്നിട്ട് കുതിക്കുന്നു; സംസ്ഥാനത്ത് ലോഡ് ഷെഡ്ഡിങ് വേണമെന്ന് കെഎസ്ഇബി

'ഭാഷയൊക്കെ മറന്നു, സോറി'- ഇടവേളയ്ക്ക് ശേഷം മ്യൂണിക്കില്‍ തിരിച്ചെത്തി ആന്‍സലോട്ടി

'ജീവിതം രണ്ട് വഞ്ചികളിലായിരുന്നു, ഒരെണ്ണം മുക്കി യാത്ര എളുപ്പമാക്കി'; നടി അമൃത പാണ്ഡെ മരിച്ച നിലയില്‍

'കുറഞ്ഞ ചെലവില്‍ അമേരിക്കയ്ക്ക് വെളിയില്‍ നിന്ന് ആളുകളെ റിക്രൂട്ട് ചെയ്യും'; പൈത്തണ്‍ ടീം ഒന്നടങ്കം പിരിച്ചുവിട്ട് ഗൂഗിള്‍

ഹക്കുന മറ്റാറ്റ