കേരളം

വയനാട്ടില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം, പിന്‍ഭാഗം തകര്‍ന്നു; കുടുംബം അത്ഭുതകരമായി രക്ഷപ്പെട്ടു

സമകാലിക മലയാളം ഡെസ്ക്

കല്‍പ്പറ്റ:  വയനാട്ടില്‍ കാറിന് നേരെ കാട്ടാനയുടെ ആക്രമണം. കണ്ണൂര്‍ സ്വദേശിയായ ഹഫീസും കുടുംബവും സഞ്ചരിച്ചിരുന്ന കാറിന് നേരെയാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. യാത്രക്കാര്‍ യാതൊരുവിധ പരിക്കുകളുമില്ലാതെ രക്ഷപ്പെട്ടു.

തലപ്പുഴ മക്കിമല റൂട്ടിലാണ് സംഭവം. മക്കിമലയില്‍ പോയി തിരികെ വരുമ്പോഴാണ് കാട്ടാനയുടെ ആക്രമണം ഉണ്ടായത്. ആക്രമണത്തില്‍ കാറിന്റെ പിന്‍ഭാഗം ഭാഗികമായി തകര്‍ന്നു. കാറില്‍ ഹഫീസിന് പുറമേ ഭാര്യയും മകനുമാണ് ഉണ്ടായിരുന്നത്. 

വിവരം അറിഞ്ഞ് വനപാലകര്‍ എത്തി. ഏറെ നേരത്തെ ശ്രമങ്ങള്‍ക്ക് ഒടുവില്‍ കാട്ടാനയെ കാട്ടിലേക്ക് തുരത്തി. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'400 സ്ത്രീകളെ ബലാത്സംഗം ചെയ്ത കുറ്റവാളി; പ്രജ്വല്‍ രേവണ്ണയെ തടഞ്ഞില്ല, ഇതാണ് മോദിയുടെ ഗ്യാരണ്ടി'

സുരക്ഷയ്ക്ക് പ്രഥമ പരിഗണന നല്‍കി; കൊവാക്‌സിന് പാര്‍ശ്വഫലമില്ലെന്ന് ഭാരത് ബയോടെക്

കൊല്ലത്ത് ഹണിട്രാപ്പ്; യുവാവിന്റെ സ്വർണവും പണവും കവർന്നു, 28കാരി ഉൾപ്പെടെ നാലം​ഗ സംഘം പിടിയിൽ

അമേഠി,റായ്ബറേലി സീറ്റ്; രാഹുല്‍ ഗാന്ധി- ഖാര്‍ഗെ ചര്‍ച്ച, പ്രിയങ്ക മത്സരിച്ചേക്കില്ല

ലോക്‌സഭ തെരഞ്ഞെടുപ്പ്; തൃശൂരിലും മാവേലിക്കരയിലും വിജയം ഉറപ്പെന്ന് സിപിഐ, 12 സീറ്റുകളിൽ എൽഡിഎഫിന് വിജയസാധ്യത