കേരളം

ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റ്; ഗവര്‍ണര്‍ക്കെതിരെ കാനം രാജേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന് ധൈര്യമുണ്ടെങ്കില്‍ ധനമന്ത്രി കെഎന്‍ ബാലഗോപാലിനെ പുറത്താക്കട്ടെയെന്നും അപ്പോള്‍ കാണാമെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഗവര്‍ണര്‍ക്ക് തന്റെ പദവിയെ കുറിച്ച് അറിയാതെയാണ് പലതരത്തിലുള്ള കാര്യങ്ങള്‍ സ്വീകരിക്കുന്നതെന്നും കാനം മാധ്യമങ്ങളോട് പറഞ്ഞു.

ഇങ്ങനെ ആരെങ്കിലും പറഞ്ഞാല്‍ ഒരു മന്ത്രിയെ പിരിച്ചുവിടാന്‍ കഴിയുമോ?. ഇതൊക്കെ ചായക്കോപ്പയിലെ കൊടുങ്കാറ്റാണെന്ന് കാനം പറഞ്ഞു. ഗവര്‍ണര്‍ ജനാധിപത്യത്തെയല്ല, ഭരണഘടനയെ തന്നെ വെല്ലുവിളിക്കുകയാണ്. ഗവര്‍ണര്‍ക്കെതിരെ പ്രതിപക്ഷത്തില്‍ തന്നെ ഭിന്നതയുണ്ട്. മുഖ്യമന്ത്രിക്ക് ആരെങ്കിലും ഒരു കത്ത് അയച്ചാല്‍ ഒരു മന്ത്രിയെ പുറത്താക്കാനാകുമോ?. കത്തയക്കാന്‍ പോസ്റ്റ് ഓഫീസ് ഉണ്ടെങ്കില്‍ ആര്‍ക്കും കത്തയക്കാമെന്നും കാനം പരിഹസിച്ചു.

വിസിമാരോട് രാജിവയ്ക്കാന്‍ പറഞ്ഞായിരന്നു ആദ്യം ഗവര്‍ണറുടെ ഭീഷണി. മാധ്യമങ്ങള്‍ എന്തോ വലിയ കാര്യം പോലെ ഏറ്റുപറഞ്ഞു.  ഒന്നും സംഭവിച്ചില്ല. ഒരുപക്ഷി പോലും പറന്നില്ല. ചിലച്ചില്ല. കോടതി പോലും പറഞ്ഞു ഗവര്‍ണറുടെ നടപടി തെറ്റാണ്. നിയമപ്രകാരമേ അത് ചെയ്യാന്‍ പറ്റുകയുള്ളുവെന്നും കാനം പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

150 മത്സര ജയങ്ങളില്‍ ഭാഗമായി; വീണ്ടും റെക്കോര്‍ഡുമായി ധോനി

വിഴുങ്ങിയ നിലയിൽ കൊക്കെയ്ൻ പിടികൂടുന്നത് ആദ്യം; കൊച്ചി എയർപോർട്ടിൽ റെഡ് അലേർട്ട്

കെഎസ്ഇബിയില്‍ ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്, കെണിയില്‍ പെട്ടവര്‍ നിരവധി; മുന്നറിയിപ്പ്

കാര്‍ഷിക സര്‍വകലാശാല ക്യാംപസില്‍ രണ്ടു സെക്യൂരിറ്റി ജീവനക്കാര്‍ മരിച്ചനിലയില്‍, അന്വേഷണം