കേരളം

ഗവർണറുടെ ചാൻസലർ പദവി മാറ്റാൻ സർക്കാർ; മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ഓ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വന്നേക്കും 

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ഗവർണറെ സർവകലാശാലകളുടെ ചാൻസലർ പദവിയിൽനിന്നു മാറ്റാൻ സർക്കാർ. മ​ന്ത്രി​സ​ഭാ​യോ​ഗ​ത്തി​ൽ​ ഇ​തു​സം​ബ​ന്ധി​ച്ച് ഓ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വ​രാ​നു​ള്ള ആ​ലോ​ച​ന​ക​ളാ​ണ്​ ന​ട​ക്കു​ന്ന​ത്. അതേസമയം ഇന്ന് നടക്കുന്ന മന്ത്രിസഭായോഗത്തിൽ ഓർഡിനൻസ് പരിഗണിക്കുമോയെന്നു വ്യക്തമല്ല. 

ഗവർണറെ ചാൻസലർ പദവിയിൽനിന്ന്‌ നീക്കുന്നതിനെക്കുറിച്ച് സർക്കാർ കഴിഞ്ഞദിവസം നിയമവിദഗ്ധരുമായി കൂടിയാലോചിച്ചിരുന്നു. നി​ർ​ദേ​ശം പ്രാ​യോ​ഗി​ക​മാ​ക്കു​ക​യാ​ണെ​ങ്കി​ൽ ഇ​തു​സം​ബ​ന്ധി​ച്ച ഓ​ർ​ഡി​ന​ൻ​സ്​ ഏ​ത്​ നി​മി​ഷ​വുമുണ്ടാകും. സെക്രട്ടേറിയറ്റിലെ ഉദ്യോഗസ്ഥസംഘം ഓർഡിനൻസിനായുള്ള തയ്യാറെടുപ്പ് തുടങ്ങിയതായാണ് വിവരം. 

നേ​ര​ത്തേ സ​ർ​ക്കാ​റു​മാ​യു​ള്ള ഏ​റ്റു​മു​ട്ട​ൽ ഘ​ട്ട​ത്തി​ലെ​ല്ലാം ത​ന്നെ ചാ​ൻ​സ​ല​ർ പ​ദ​വി​യി​ൽ​നി​ന്ന്​ നീ​ക്കാ​ൻ ഓ​ർ​ഡി​ന​ൻ​സ്​ കൊ​ണ്ടു​വ​ന്നാ​ൽ ഒ​പ്പി​ട്ടു​ന​ൽ​കു​മെ​ന്ന്​ ഗ​വ​ർ​ണ​ർ ആ​രി​ഫ്​ മു​ഹ​മ്മ​ദ്​ ഖാ​ൻ പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​രു​ന്നു. യുജിസി. മാനദണ്ഡത്തിൽ ചാൻസലർ പദവി സംബന്ധിച്ചു വ്യവസ്ഥകളൊന്നുമില്ല. ഓരോ സർവകലാശാലയുടെയും പ്രത്യേക നിയമമനുസരിച്ചാണ് ഗവർണറെ ചാൻസലറായി നിയമിച്ചിട്ടുള്ളത്. ഗവർണറെ ചാൻസലർ സ്ഥാനത്തുനിന്നു നീക്കുന്നതിൽ ഭരണഘടനാപ്രശ്നങ്ങളുമില്ല. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

മഴയ്ക്ക് സാധ്യത; യുഎഇയില്‍ വിവിധ ഇടങ്ങളില്‍ യെല്ലോ അലര്‍ട്ട്, ജാഗ്രത നിര്‍ദേശം

വിതയ്‌ക്കേണ്ട, കൊയ്യേണ്ട, കളപ്പുരകള്‍ നിറയ്‌ക്കേണ്ട; നീന്തടാ, നീന്ത്

'ബാലാക്കോട്ട് ആക്രമണം ലോകത്തെ അറിയിക്കുന്നതിന് മുമ്പ് പാകിസ്ഥാനെ അറിയിച്ചു; നിരപരാധികളെ കൊല്ലാന്‍ ശ്രമിക്കുന്നവരെ മടയില്‍ കയറി കൊല്ലും'

ബില്ലടച്ചില്ല, കൊച്ചി കോര്‍പ്പറേഷന്‍ മേഖലാ ഓഫീസിന്റെ ഫ്യൂസ് ഊരി കെഎസ്ഇബി