കേരളം

'ഇനി ഇതുപോലെ മാര്‍ച്ച് നടത്താന്‍ ഇടവരുത്തരുത്'; സര്‍ക്കാരിന് താക്കീതുമായി കാനം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കാത്തതില്‍ സംസ്ഥാന സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഇക്കാര്യം പഠിക്കാന്‍ നിയോഗിച്ച കമ്മിഷന്റെ റിപ്പോര്‍ട്ട് രഹസ്യമാക്കി വയ്ക്കുന്നതെന്തിനെന്ന് കാനം ചോദിച്ചു. കാല്‍ ലക്ഷം പേരെ പങ്കെടുപ്പിച്ച് ജോയിന്റ് കൗണ്‍സില്‍ നടത്തിയ സെക്രട്ടേറിയറ്റ് മാര്‍ച്ചിലായിരുന്നു കാനത്തിന്റെ വിമര്‍ശനം. ഇനിയും ഇതുപോലുള്ള മാര്‍ച്ച് നടത്താന്‍ ഇടവരുത്തരുതെന്ന് കാനം മുന്നറിയിപ്പ് നല്‍കി. 

സര്‍ക്കാര്‍ ജീവനക്കാരുടെ പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്നത് ഒന്നാം പിണറായി സര്‍ക്കാരിന്റെ വാഗ്ദാനമായിരുന്നു. ആറു വര്‍ഷം കഴിഞ്ഞെങ്കിലും ഒരു തീരുമാനവും ഉണ്ടാകാത്തതോടെയാണ് സിപിഐയുടെ സര്‍വീസ് സംഘടന സെക്രട്ടേറിയറ്റിലേക്ക് മാര്‍ച്ച് നടത്തിയത്. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ നിയോഗിച്ച കമ്മിറ്റി, റിപ്പോര്‍ട്ട് നല്‍കിയിട്ട് മൂന്നു വര്‍ഷമായി. തുടര്‍നടപടിയെടുക്കുകയോ വിവരാവകാശപ്രകാരം അത് പുറത്തുവിടുകയോ ചെയ്യാത്ത സാഹചര്യത്തിലാണ് സിപിഐ സംഘടന സമരത്തിനിറങ്ങിയത്. ചുമട്ടുതൊഴിലാളി നിയമത്തിലെ അപാകതകള്‍ പരിഹരിക്കണമെന്ന് ആവശ്യപ്പെട്ട് സിഐടിയുവും സമരം നടത്തി.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍