കേരളം

'ഞാന്‍ ഈ ജംഗ്ഷനില്‍ തന്നെ നില്‍ക്കും, പേടിപ്പിക്കാന്‍ നോക്കണ്ട'; കരിങ്കൊടി കാണിക്കാനെത്തിയ ബിജെപിക്കാരോട് കടകംപള്ളി സുരേന്ദ്രന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കരിങ്കൊടി കാണിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വാഹനം നിര്‍ത്തി ഇറങ്ങി കടകംപള്ളി സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്‌ന സുരേഷ് ഉന്നയിച്ച ആരോപണങ്ങൾ ചൂണ്ടി തിരുവനന്തപുരം പൗഡികോണത്ത് വെച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ കടകംപള്ളി സുരേന്ദ്രന് എതിരെ കരിങ്കൊടി കാണിച്ചത്. 

കരിങ്കൊടി കാണിക്കാന്‍ എത്തിയ ബിജെപി പ്രവര്‍ത്തകരെ കണ്ട കാര്‍ നിര്‍ത്തി കടകംപള്ളി ഇറങ്ങി. തന്നെ അവര്‍ എന്താണ് ചെയ്യുന്നതെന്ന് നോക്കട്ടെയെന്നും പൊലീസിന്റെ ആവശ്യം ഇല്ലെന്നും കടകംപള്ളി പറഞ്ഞു. കരിംകൊടി കാണിക്കാനെത്തിയ ബിജെപി പ്രവര്‍ത്തകരെ അടുത്തേക്ക് വിളിച്ചായിരുന്നു എംഎല്‍എയുടെ പ്രതികരണം.

'ആരോപണം എങ്ങനെ നേരിടണമെന്ന് എനിക്കറിയാം. നിങ്ങള്‍ പ്രതിഷേധിച്ചോ. ഇതെല്ലാം രാഷ്ട്രീയമാണ്. ഞാന്‍ ജനങ്ങളുടെ കൂടെ കാണും. പൊലീസിന്റെ സഹായമൊന്നും എനിക്ക് വേണ്ടാ. ഈ നാട്ടില്‍ എനിക്ക് അതിന്റെ ആവശ്യമില്ല. ഞാന്‍ ഈ ജംഗ്ഷനില്‍ ഇരിക്കും. ഈ നാട്ടുകാരോട് എനിക്ക് പറയാനുണ്ട്. അങ്ങനെ പേടിപ്പിക്കാന്‍ നോക്കണ്ടാ', കടകംപള്ളി സുരേന്ദ്രന്‍ ബിജെപി പ്രവര്‍ത്തകരോട് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത