കേരളം

'പള്ളിയും അച്ചന്‍മാരും വേണ്ട'; വിഴിഞ്ഞം സമരവേദിയില്‍ അലന്‍സിയര്‍, തിരുത്തിച്ച് സമരക്കാര്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിന് എതിരായ മത്സ്യത്തൊഴിലാളികളുടെ സമരത്തിന് ഐക്യദാര്‍ഢ്യവുമായി നടന്‍ അലന്‍സിയര്‍. മത്സ്യത്തൊഴിലാളി സമരം കണ്ടില്ലെന്ന് നടിക്കുന്നത് ഇടതുപക്ഷത്തിന് ഭൂഷണമല്ലൈന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. സമരത്തിന്റെ നൂറാംദിവസമാണ് മത്സ്യത്തൊഴിലാളികള്‍ക്ക് ഐക്യദാര്‍ഢ്യവുമായി അലന്‍സിയര്‍ മുതലപ്പൊഴിയില്‍ എത്തിയത്. 

നന്‍മയുടെയും ഹൃദയത്തിന്റെയും പക്ഷത്ത് നില്‍ക്കേണ്ട ഇടതുപക്ഷം ഈ പാവങ്ങള്‍ക്കൊപ്പം നില്‍ക്കണം. തനിക്ക് സുരക്ഷിതമായി സിനിമയുടെ ശീതളീകരിച്ച മുറിയിലിരിക്കാം. പക്ഷേ ഞാന്‍ പാവങ്ങള്‍ക്കൊപ്പമാണ് എന്നും അലന്‍സിയര്‍ പറഞ്ഞു. പ്രസംഗത്തിനിടെ പള്ളിയും വേണ്ട അച്ചന്‍മാരും വേണ്ടെന്ന അലന്‍സിയറിന്റെ പരാമര്‍ശം സമരക്കാര്‍ ഇടപെട്ട് തിരുത്തി. 

സമരത്തിന്റെ നൂറാം ദിവസം പ്രതിഷേധം സംഘര്‍ഷത്തില്‍ കലാശിച്ചു.  കടലും കരയും ഉപരോധിച്ചുകൊണ്ടായിരുന്നു സമരം.മുതലപ്പൊഴിയില്‍ കടല്‍ ഉപരോധിച്ച സമരക്കാര്‍, കടലിലുണ്ടായിരുന്ന വള്ളത്തിന് തീയിട്ടു. മാര്‍ച്ച് നടത്തി പൂട്ട് പൊളിച്ച് പദ്ധതി പ്രദേശത്തേക്ക് പ്രവേശിച്ചു. തുടര്‍ന്ന് സമരക്കാരും പൊലീസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. 

100ല്‍ അധികം മത്സ്യബന്ധന വള്ളങ്ങളാണ് കടലില്‍ പ്രതിഷേധം തീര്‍ത്തത്്. പുതുകുറിച്ചി, അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് കടല്‍ ഉപരോധ സമരം.

മുല്ലൂരിലും വിഴിഞ്ഞത്തും മുതലപ്പൊഴിയിലും ബഹുജന കണ്‍വന്‍ഷനും സംഘടിപ്പിക്കുമെന്ന് സമരക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. ഇക്കഴിഞ്ഞ ജൂലൈ 20മുതലാണ് സമരം തുടങ്ങിയത്. ആദ്യഘട്ടത്തില്‍ സെക്രട്ടേറിയറ്റിന് മുന്നിലായിരുന്ന സമരം പിന്നീട് തുറമുഖം നിര്‍മാണ മേഖലയിലേക്ക് മാറ്റുകയായിരുന്നു.

ആവാസ വ്യവസ്ഥ തകര്‍ക്കുന്ന വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തിവച്ച് ശാസ്ത്രീയ പഠനം നടത്തണം, മത്സ്യത്തൊഴിലാളികളുടെ പുനരധിവാസം ഉറപ്പാക്കുക തുടങ്ങി 7 ഇന ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മത്സ്യത്തൊഴിലാളികള്‍ ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സമരം തുടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത