കേരളം

പ്രഭാതസവാരിക്കിടെ യുവതിയെ കയറിപ്പിടിച്ചു; പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: മ്യൂസിയത്തിനു മുന്നില്‍ ബുധനാഴ്ച പ്രഭാതസവാരിക്കിടെ യുവതിക്കുനേരെയുണ്ടായ അതിക്രമത്തില്‍ പ്രതിക്കെതിരെ ലൈംഗികാതിക്രമത്തിന് കേസ് എടുത്തു. സംഭവം കഴിഞ്ഞ് മൂന്ന് ദിവസമായിട്ടും പ്രതിയെ പിടികൂടാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. പുലര്‍ച്ചെ നടക്കാനെത്തിയ വനിതാ ഡോക്ടറെയാണ് കാറിലെത്തിയ ആള്‍ കടന്നുപിടിച്ചത്. ഇന്നോവ കാറില്‍ നിന്നിറിങ്ങിയ ഒരാള്‍ യുതിയെ തള്ളിയിടുന്നതായി സിസിടിവി ദൃശ്യങ്ങളില്‍ കാണാം. സ്ിസി ടിവി ദൃശ്യങ്ങളില്‍ പ്രതിയുടെ മുഖം വ്യക്തമല്ലെന്നാണ് പോലീസ് പറയുന്നത്.

സംഭവത്തില്‍ അന്വേഷണം ശക്തമാക്കിയതായി പൊലീസ് പറഞ്ഞു. മ്യൂസിയത്തിന് മുന്നില്‍ നിരവധിയാളുകള്‍ നടക്കാന്‍ പോകുന്നതാണെങ്കിലും ഇത്തരത്തിലുള്ള സംഭവം ഇതിനുമുന്‍പ് റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. യുവതിയെ ഉപദ്രവിച്ചയാളുടെ വാഹനം എവിടെനിന്നാണ് എത്തിയതെന്ന് പരിശോധിച്ചു വരികയാണ്. വണ്ടി കടന്നുപോയ വഴികളിലെ സിസിടിവി ദൃശ്യങ്ങളും നിരീക്ഷിക്കുന്നതായി പൊലീസ് അറിയിച്ചു.

ബുധനാഴ്ച പുലര്‍ച്ചെ അഞ്ചിനാണ് നടക്കാനിറങ്ങിയ തനിക്കുനേരെ അപ്രതീക്ഷിതമായി ആക്രമണം നടന്നത്- യുവതി പറഞ്ഞു. മ്യൂസിയത്തിന്റെ വെസ്റ്റ് ഗേറ്റിന്റെ അടുത്തേക്ക് നടക്കുമ്പോള്‍ എതിരേയൊരാള്‍ നടത്തുവരുന്നത് കണ്ടിരുന്നു. പെട്ടെന്നാണ് അയാള്‍ തന്നെ ആക്രമിച്ചതെന്നും പെട്ടെന്നു ഒരു നിമിഷം എന്തു ചെയ്യണമെന്നറിയാതെ നിന്നു പോയെന്നും അവര്‍ പറഞ്ഞു. പിന്നീട് വെള്ളയമ്പലം ദിശയിലേയ്ക്ക് നടന്ന അയാളുടെ നേരെ ഓടിച്ചെന്നുവെങ്കിലും പിന്‍തുടരുന്നത് മനസിലാക്കിയ അയാള്‍ മ്യൂസിയത്തിന്റെ അകത്തേയ്ക്ക് ഗേറ്റ് ചാടുകയായിരുന്നു.

അയാളുടെ പിന്നാലെ പോയെങ്കിലും കണ്ടെത്താന്‍ കഴിയാത്തതിനാല്‍ പൊലീസിനെ അറിയിച്ചു. പൊലീസ് വന്നുവെങ്കിലും അവര്‍ക്കും ആളെ കണ്ടെത്താനായില്ല. അയാള്‍ ഒളിച്ചിരുന്നവെന്നു സംശയം തോന്നിയ സ്ഥലം പറഞ്ഞുകൊടുത്തിട്ടും പൊലീസ് അവിടെ തിരഞ്ഞില്ലെന്നും യുവതി പറയുന്നു. പിന്നീട് സിസിടിവി പരിശോധിക്കുമ്പോള്‍ അതേ സ്ഥലത്തുനിന്നും അയാള്‍ രക്ഷപ്പെടുന്ന ദൃശ്യങ്ങള്‍ കണ്ടുവെന്നും യുവതി പറഞ്ഞു. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് സിസിടിവി പലതും പ്രവര്‍ത്തിക്കുന്നില്ലെന്നും ചിലത് ലൈവാണെന്നും അതില്‍ ദൃശ്യങ്ങള്‍ റെക്കോര്‍ഡ് ചെയ്യുന്നില്ലെന്നുമാണ് പറഞ്ഞതെന്നും അവര്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചികിത്സ പിഴവ് പരാതികളിൽ ഇടപെട്ട് ആരോ​ഗ്യ മന്ത്രി; ഉന്നതതല യോ​ഗം നാളെ

യുവതിയെക്കൊണ്ട് ഛര്‍ദി തുടപ്പിച്ചു, കോട്ടയത്തെ ബസ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ നിര്‍ദേശം

യൂറോ കപ്പിനു ശേഷം കളി നിർത്തും; ഫുട്ബോളില്‍ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ച് ജർമനിയുടെ ടോണി ക്രൂസ്

അധികാര ദുര്‍വിനിയോഗവും വിശ്വാസ ലംഘനവും നടത്തി; മനീഷ് സിസോദിയയുടെ ജാമ്യാപേക്ഷ തള്ളി

അനസ്തേഷ്യ ഡോസ് കൂടി; 15 മാസം അബോധാവസ്ഥയിലായിരുന്ന 28കാരിയുടെ മരണത്തിൽ ആശുപത്രിക്കെതിരെ ഭർത്താവ്