കേരളം

സർവത്ര ​ദുരൂഹത; ഷാരോണിന്റെ മരണം അന്വേഷിക്കാൻ പ്രത്യേക സംഘം

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാറശ്ശാലയിൽ കഷായവും ജ്യൂസും കുടിച്ച യുവാവ് മരിച്ച സംഭവത്തിന്റെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന്. പ്രത്യേക ക്രൈംബ്രാഞ്ച് സംഘം കേസ് അന്വേഷിക്കും. നിലവിൽ പാറശാല പൊലീസാണ് കേസ് അന്വേഷിക്കുന്നത്.

വിശദമായ അന്വേഷണം നടക്കുമെന്നും മരണ കാരണം കണ്ടെത്താൻ ആരോഗ്യ വിദഗ്ധരുടെ സംഘം രൂപീകരിക്കുമെന്നും റൂറൽ എസ്പി ഡി ശിൽപ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ആന്തരികാവയവങ്ങളുടെ പരിശോധനാ ഫലം വന്നാൽ മാത്രമേ മരണ കാരണം വ്യക്തമാകുകയുള്ളു. അന്വേഷണത്തിന്റെ ഭാഗമായി മെഡിക്കൽ ബോർഡും രൂപീകരിക്കും. ‌

പെൺസുഹൃത്തിന്റെ വീട്ടിൽനിന്ന് 14നാണ് ഷാരോൺ കഷായവും ജൂസും കുടിക്കുന്നത്. അന്നു രാത്രി ആശുപത്രിയിൽ ചികിത്സ തേടി. ആന്തരിക അവയവങ്ങളുടെ പ്രവർത്തനം തകരാറിലായി 25നാണ് മരണം സംഭവിച്ചത്. പോസ്റ്റുമോർട്ടം റിപ്പോർട്ട് പുറത്തു വന്നിട്ടില്ല. പെൺകുട്ടിയുടെ വീട്ടുകാർ പാനീയത്തിൽ ആഡിഡ് ചേർത്തു നൽകി എന്നാണ് കുടുംബത്തിന്റെ ആരോപണം.‌

അതിനിടെ മരിച്ച ഷാരോൺ രാജിന്റെ അവസാന ശബ്ദ സന്ദേശം പുറത്തു വന്നു. കഷായം കുടിച്ച കാര്യം വീട്ടിൽ പറഞ്ഞിട്ടില്ലെന്നാണ് ശബ്ദസന്ദേശത്തിൽ ഷാരോൺ പറയുന്നത്. ജ്യൂസ് കുടിച്ചെന്നാണ് വീട്ടിൽ അറിയിച്ചതെന്നാണ് പെൺകുട്ടിക്ക് അയച്ച ശബ്ദസന്ദേശത്തിൽ പറയുന്നത്. 

''കഷായം കുടിച്ചെന്ന് വീട്ടിൽ പറയാൻ പറ്റൂല്ലല്ലോ... ഞാൻ പറഞ്ഞത്... നമ്മൾ അന്നു കുടിച്ചില്ലേ ഒരു മാ... എക്‌സ്പിയറി ഡേറ്റ് കഴിഞ്ഞത്...ഒരു കയ്പുള്ള മാ അന്നു കുടിച്ചില്ലേ... അതേ പോലത്തെ ഒരു സാധനം കുടിച്ചെന്നാണ് പറഞ്ഞത്. അതു കുടിച്ചതു തൊട്ട് ഛർദ്ദിൽ തുടങ്ങിയെന്നാണ് വീട്ടിൽ പറഞ്ഞത്'' ശബ്ദസന്ദേശത്തിൽ യുവാവ് പറയുന്നു. 

''ശരിക്കും ഈ ജ്യൂസിനെന്തോ സംശയം തോന്നുന്നുണ്ട്. അത് നോർമൽ ടേസ്റ്റ് ആയിരുന്നോ... കുഴപ്പമൊന്നുമില്ലല്ലോ... ഇനി അതും റിയാക്ട് ചെയ്തതാണോ എന്തോ... '' എന്ന് പെൺകുട്ടി കരഞ്ഞുകൊണ്ട് ചോദിക്കുന്നതും ഓഡിയോ ക്ലിപ്പിലുണ്ട്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി