കേരളം

ആശുപത്രിയിലെ ചില്ല് തലകൊണ്ടിടിച്ച് തകര്‍ത്തു; വൈദ്യപരിശോധനയ്ക്കിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച കഞ്ചാവ് കേസ് പ്രതി

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ജില്ലാ ആശുപത്രിയില്‍ അത്യാഹിത വിഭാഗത്തില്‍ വൈദ്യപരിശോധനയ്ക്കായി എത്തിച്ചപ്പോള്‍ പരാക്രമം കാണിച്ച് കഞ്ചാവ് കേസിലെ പ്രതി. കക്കാട് സ്വദേശി യാസര്‍ അറാഫാത്ത് ആണ് അത്യാഹിത വിഭാഗത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചത്. മെഡിക്കല്‍ ഓഫിസറുടെ മുറിയുടെ ചില്ല് ഇയാള്‍ തലകൊണ്ട് ഇടിച്ചുതകര്‍ത്തു. ആക്രമണത്തില്‍ പൊലീസുകാര്‍ക്ക് പരുക്കേറ്റു.

ശനിയാഴ്ച രാത്രി ഒന്‍പതു മണിയോടെയായിരുന്നു സംഭവം.  കഞ്ചാവ് കൈവശം വച്ചതിന് കക്കാടുനിന്ന് ടൗണ്‍ പൊലീസ് ആണ് യാസറിനെ അറസ്റ്റ് ചെയ്തത്. വൈദ്യപരിശോധനയ്ക്കായി ആശുപത്രിയിലെത്തിയതു മുതല്‍ ഇയാളുടെ പരാക്രമം ആരംഭിച്ചു. പുറത്തു പാര്‍ക്ക് ചെയ്ത ബൈക്ക് മറിച്ചിടുകയും ചെയ്തു.

പിന്നാലെ ഇയാള്‍ പൊലീസുകാരെ തെറിവിളിക്കാനും ആക്രമിക്കാനും തുടങ്ങി. അക്രമം അതിരുവിട്ടതോടെ പൊലീസ് ഇയാളെ കീഴ്‌പ്പെടുത്തുകയായിരുന്നു. ടൗണ്‍ എസ്‌ഐ ഇബ്രാഹിം, സിവില്‍ പൊലീസ് ഓഫിസര്‍മാരായ എംടി അനൂപ്, കെ നവീന്‍ എന്നിവര്‍ക്കാണ് പരുക്കേറ്റത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ബന്ധുവിനെ രക്ഷിക്കാന്‍ ഇറങ്ങി, കൊല്ലത്ത് ഭാര്യയും ഭര്‍ത്താവും ഉള്‍പ്പെടെ മൂന്നു പേര്‍ മുങ്ങി മരിച്ചു

കോഴിക്കോട് വാടക വീട്ടിൽ കർണാടക സ്വദേശിനി മരിച്ച നിലയിൽ

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി