കേരളം

ബ്രൈമൂറില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട ആറുവയസ്സുകാരി മരിച്ചു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: പാലോട് ബ്രൈമൂറില്‍ മലവെള്ളപ്പാച്ചിലില്‍പ്പെട്ട കുട്ടി മരിച്ചു. ആറുവയസ്സുകാരി ഐറയാണ് മരിച്ചത്. കുട്ടിയുടെ അമ്മയ്ക്ക് വേണ്ടി തെരച്ചില്‍ തുടരുന്നു.ഒഴുക്കില്‍പ്പെട്ട സ്ഥലത്ത് നിന്ന് അര കിലോമീറ്റര്‍ മാറിയാണ് കുട്ടിയെ കണ്ടെത്തിയത്. ഐറയെ തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. 

മങ്കയം വെള്ളച്ചാട്ടത്തിലാണ് മലവെള്ളപ്പാച്ചിലുണ്ടായത്. വെള്ളച്ചാട്ടം കാണാനെത്തിയ പത്തംഗ സംഘമാണ് അപകടത്തില്‍പ്പെട്ടത്. ഇതില്‍ 8പേരെ രക്ഷപ്പെടുത്തിയിരുന്നു. നെടുമങ്ങാട് സ്വദേശികളാണ് അപകടത്തില്‍പ്പെട്ടത് എന്നാണ് പ്രാഥമിക വിവരം. നാട്ടുകാരും ഫയര്‍ഫോഴ്‌സും പൊലീസും ചേര്‍ന്നാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്

തിരുവനന്തപുരത്ത് മലയോര മേഖയില്‍ കനത്ത മഴയാണ് ലഭിക്കുന്നത്. മൂന്നു ദിവസമായി ഈ മേഖലയില്‍ മഴ തുടരുകയാണ്. കല്ലാര്‍
കര കവിഞ്ഞൊഴുകുകയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ