കേരളം

ഓണാഘോഷ പരിപാടിക്കിടെ വിദ്യാര്‍ത്ഥിനിയോട് അപമര്യാദയായി പെരുമാറി; കാലടി സര്‍വകലാശാല ക്യാമ്പസ് ഡയറക്ടര്‍ക്ക് സസ്‌പെന്‍ഷന്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: ഓണാഘോഷ പരിപാടികള്‍ക്കിടെ വിദ്യാര്‍ത്ഥിനിയോട് മോശമായി പെരുമാറിയെന്ന പരാതിയില്‍ ശ്രീ ശങ്കരാചാര്യ സംസ്‌കൃത സര്‍വകലാശാലയിലെ അധ്യാപകനെ സസ്‌പെന്റ് ചെയ്തു. തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലെ ക്യാമ്പസ് ഡയറക്ടറും മലയാള വിഭാഗം അസിസ്റ്റന്റ് പ്രൊഫസറുമായ ഡോ. എഎസ് പ്രതീഷിനെയാണ് അന്വേഷണ വിധേയമായി സസ്‌പെന്റ് ചെയ്തത്. 

ക്യാമ്പസ് ഡയറക്ടറുടെ ചുമതല ഡോ. പ്രിയ എസിന് നല്‍കാനും വിസി ഉത്തരവിട്ടു. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ പ്രതീശ് ക്യാമ്പസില്‍ പ്രവേശിക്കുകയോ പരാതിക്കാരിയായ വിദ്യാര്‍ത്ഥിനിയുമായി ഏതെങ്കിലും തരത്തില്‍ സമ്പര്‍ക്കത്തിന് ശ്രമിക്കുകയോ ചെയ്യരുതെന്നും ഉത്തരവില്‍ പറയുന്നു. 

എഎസ് പ്രതീഷിന് എതിരെ നേരത്തെയും വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. ക്ലാസിലിരിക്കുന്ന വിദ്യാര്‍ത്ഥിനികളോട് കന്യകയാണോ എന്ന് ചോദിച്ച് അപമാനിച്ചു എന്ന് ചൂണ്ടിക്കാട്ടി ഇയാള്‍ കാലടി യൂണിവേഴ്സ്റ്റി ക്യാമ്പസില്‍ പഠിപ്പിച്ചിരുന്ന സമയത്ത് വിദ്യാര്‍ത്ഥിനികള്‍ പരാതിപ്പെട്ടിരുന്നു. തുടര്‍ന്ന് പ്രതീഷിനെ തിരുവനന്തപുരം പ്രാദേശിക കേന്ദ്രത്തിലേക്ക് മാറ്റുകയായിരുന്നു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'റോഡ് നിന്റെ അച്ഛന്റെ വകയാണോ?', ജോലി കളയിക്കുമെന്ന് ഭീഷണിപ്പെടുത്തിയെന്ന് ഡ്രൈവർ; അശ്ലീല ആംഗ്യം കാണിച്ചതാണ് പ്രശ്‌നത്തിന് തുടക്കമെന്ന് മേയർ

'സാമുറായ് ധോനി!'- 'തല'യുടെ പോണി ടെയില്‍ ലുക്കില്‍ വണ്ടറടിച്ച് ആരാധകര്‍

പ്രസവത്തെ തുടര്‍ന്ന് അണുബാധ; ആലപ്പുഴ മെഡിക്കല്‍ കോളജില്‍ യുവതി മരിച്ചു,ചികിത്സാ പിഴവെന്ന് ബന്ധുക്കള്‍

70ലക്ഷം രൂപയുടെ ഒന്നാം സമ്മാനം ഇടുക്കിയിൽ വിറ്റ ടിക്കറ്റിന്; അക്ഷയ ലോട്ടറി ഫലം പ്രഖ്യാപിച്ചു

20 ലക്ഷം യാത്രക്കാര്‍, വാട്ടര്‍ മെട്രോയ്ക്ക് ചരിത്ര നേട്ടമെന്ന് മന്ത്രി രാജീവ്