കേരളം

കെഎസ്ആര്‍ടിസി:  മുഴുവൻ ശമ്പളവും നാളെ വിതരണം ചെയ്യും; മുഖ്യമന്ത്രി ഉറപ്പ് നല്‍കിയതായി തൊഴിലാളി യൂണിയനുകള്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കെഎസ്ആര്‍ടിസി ജീവനക്കാര്‍ക്ക് ശമ്പള കുടിശ്ശിക മുഴുവന്‍ നാളെ തീര്‍ത്ത് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ചര്‍ച്ചയില്‍ മുഖ്യമന്ത്രി ഇക്കാര്യം ഉറപ്പുനല്‍കിയതായി തൊഴിലാളി യൂണിയനുകള്‍ അറിയിച്ചു. അടുത്തമാസം മുതല്‍ അഞ്ചാം തീയതിക്കകം ശമ്പളം നല്‍കാന്‍ ശ്രമിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പള കുടിശ്ശികയാണ് നാളെ മുഴുവനായി വിതരണം ചെയ്യാമെന്ന് മുഖ്യമന്ത്രി അറിയിച്ചത്. അതേസമയം സിംഗിള്‍ ഡ്യൂട്ടി വിഷയത്തില്‍ തര്‍ക്കം തുടരുകയാണ്. 12 മണിക്കൂര്‍ സിംഗിള്‍ ഡ്യൂട്ടി നടപ്പാക്കാന്‍ അനുവദിക്കില്ലെന്ന് പ്രതിപക്ഷ യൂണിയനുകള്‍ വ്യക്തമാക്കി. 

ഇക്കാര്യത്തില്‍ വിശദമായി ചര്‍ച്ച നടത്താമെന്നും മുഖ്യമന്ത്രി യോഗത്തില്‍ അറിയിച്ചു. ചര്‍ച്ചയില്‍ സിഐടിയു ഗതാഗതമന്ത്രിയെ രൂക്ഷമായി വിമര്‍ശിച്ചു. ഗതാഗതമന്ത്രി മുഖ്യമന്ത്രിയെ തെറ്റിദ്ധരിപ്പിക്കുകയാണെന്ന് സിഐടിയു കുറ്റപ്പെടുത്തി. കെഎസ്ആര്‍ടിസി ജീവനക്കാരുടെ ജൂലൈ മാസത്തിലെ ശമ്പളത്തിന്റെ 75 ശതമാനം ശമ്പളം വിതരണം ചെയ്തിരുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത