കേരളം

വ്യാജപാസ്‌പോര്‍ട്ട് നിര്‍മിച്ച്  കൊച്ചി വിമാനത്താവളം വഴി മനുഷ്യക്കടത്ത്; ബംഗ്ലാദേശുകാരന്‍ അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: വ്യാജ ഇന്ത്യന്‍ പാസ്‌പോര്‍ട്ട് നിര്‍മിച്ച് കൊച്ചി വിമാനത്താവളത്തിലൂടെ മനുഷ്യക്കടത്തിനു ശ്രമിച്ച കേസിലെ മുഖ്യ പ്രതിയായ ബംഗ്ലദേശ് പൗരന്‍ പൊലീസ് പിടിയില്‍. ബംഗ്ലദേശ് ചിറ്റഗോഗ്കാരനായ മുഹമ്മദ് അബ്ദുള്‍ ഷുക്കൂറാണ് പിടിയിലായത്. മംഗളൂരു വിമാനത്താവളത്തില്‍ വച്ചാണ് ഇയാള്‍ എറണാകുളം റൂറല്‍ ജില്ലാ ക്രൈം ബ്രാഞ്ചിന്റെ വലയിലായത്.

വ്യാജരേഖ നിര്‍മിക്കുന്ന വന്‍ റാക്കറ്റിനെക്കുറിച്ചുള്ള വിവരം അന്വേഷണത്തില്‍ റൂറല്‍ എസ്പി വിവേക് കുമാറിനു ലഭിച്ചു. തുടര്‍ന്ന് ഇയാളെ പിന്തുടരുമ്പോള്‍ രണ്ടുപേരെ മംഗളൂരു വിമാനത്താവളം വഴി കടത്താന്‍ ശ്രമിക്കുന്നതിനിടെയാണ് പിടിയിലായത്. ബംഗ്ലദേശില്‍ നിന്ന് ഇന്ത്യയിലേക്ക് ആളുകളെ കൊണ്ടു വന്നു പാസ്‌പോര്‍ട്ട് ഉള്‍പ്പെടെയുള്ള രേഖകള്‍ തയാറാക്കി നല്‍കി മനുഷ്യക്കടത്ത് നടത്തുകയാണ് ഇയാള്‍ ചെയ്യുന്നതെന്നാണ് കണ്ടെത്തല്‍.

കഴിഞ്ഞ മാസം 27ന് നെടുമ്പാശേരിയില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളുമായി ഇന്ത്യന്‍ പൗരന്‍മാരെന്ന പേരില്‍ വിദേശത്തേയ്ക്കു കടക്കാന്‍ ശ്രമിച്ച നാലു പേര്‍ പിടിയിലായിരുന്നു. ഇവരെ പിന്തുടര്‍ന്നു നടത്തിയ അന്വേഷണമാണ് ഇതിനു ചുക്കാന്‍ പിടിച്ചിരുന്ന മുഹമ്മദ് അബ്ദുല്‍ ഷുക്കൂര്‍ എന്നയാളിലേക്ക് അന്വേഷണം എത്തിയത്. ഇയാളില്‍ നിന്ന് വ്യാജ പാസ്‌പോര്‍ട്ടുകളും പാന്‍കാര്‍ഡുകളും ആധാര്‍, ബാങ്ക് രേഖകളും കണ്ടെടുത്തിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ചൊവ്വാഴ്ച വരെ 12 ജില്ലകളില്‍ ചൂട് തുടരും, ആലപ്പുഴയിലും കോഴിക്കോടും ഉയര്‍ന്ന രാത്രി താപനില; ബുധനാഴ്ച എറണാകുളത്ത് ശക്തമായ മഴ

ഐസിഎസ്ഇ 10, 12 ക്ലാസുകളിലെ പരീക്ഷാഫലം നാളെ

സെക്സ് വീഡിയോ വിവാദം കോണ്‍ഗ്രസിന് ബൂമറാങ്ങായി മാറും, സിദ്ധരാമയ്യ സര്‍ക്കാരിന്റെ പതനത്തിന് കാരണമാകുമെന്ന് കുമാരസ്വാമി

മതീഷ പതിരനയ്ക്ക് പരിക്ക്, നാട്ടിലേക്ക് മടങ്ങി; ചെന്നൈക്ക് വന്‍ തിരിച്ചടി

സൂക്ഷിക്കുക; ഫണ്ട് മുസ്ലീങ്ങള്‍ക്ക് മാത്രം: വിവാദ വീഡിയോയുമായി ബിജെപി