കേരളം

കേരള എന്‍ജിനീയറിങ്, ഫാര്‍മസി റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു; 50,858 പേര്‍ക്ക് യോഗ്യത, വിശ്വനാഥ് ആനന്ദിന് ഒന്നാം റാങ്ക്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കേരള എന്‍ജിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷ റാങ്ക് പട്ടിക പ്രഖ്യാപിച്ചു. എന്‍ജിനീയറിങ് പ്രവേശന പരീക്ഷ എഴുതിയ 77,005 വിദ്യാര്‍ഥികളില്‍ 58,870 പേര്‍ യോഗ്യത നേടി. ഇതില്‍ 50,858 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായി ഉന്നതവിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു മാധ്യമങ്ങളോട് പറഞ്ഞു.

ഇടുക്കി സ്വദേശിയായ വിശ്വനാഥ് ആനന്ദിനാണ് ഒന്നാം റാങ്ക്. തിരുവനന്തപുരം സ്വദേശി തോമസ് ബിജു, കൊല്ലം സ്വദേശി നവജോത് കൃഷ്ണന്‍ എന്നിവരാണ് രണ്ടും മൂന്നും റാങ്കുകാര്‍. നാലാം റാങ്ക്- ആന്‍ മേരി ( തൃശൂര്‍), അഞ്ചാം റാങ്ക്- അനുപം ജോയ് ( വയനാട്) 

ആദ്യ അയ്യായിരം റാങ്കില്‍ 2215 പേര്‍ സംസ്ഥാന സിലബസില്‍ നിന്നുള്ളവരാണ്. 2568 പേര്‍ കേന്ദ്ര സിലബസില്‍ നിന്നുള്ള വിദ്യാര്‍ഥികളാണെന്നും മന്ത്രി പറഞ്ഞു. ജൂലൈ നാലിന് 343 പരീക്ഷാകേന്ദ്രങ്ങളിലായാണ് പരീക്ഷ നടന്നത്. ഓഗസ്റ്റ് നാലിന് സ്‌കോര്‍ പ്രഖ്യാപിച്ചു.

36,766 പെണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. ഇതില്‍ 29,126 പേര്‍ യോഗ്യത നേടി. 24, 834 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു. 40,239 ആണ്‍കുട്ടികളാണ് പരീക്ഷ എഴുതിയത്. 29,444 പേര്‍ യോഗ്യത നേടി. 26,024 പേര്‍ റാങ്ക് പട്ടികയില്‍ ഇടംപിടിച്ചതായും മന്ത്രി അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ