കേരളം

തദ്ദേശ ഉപതെരഞ്ഞെടുപ്പ് ; വോട്ടര്‍പട്ടിക പുതുക്കുന്നു; കരട് സെപ്റ്റംബര്‍ 12 ന്

സമകാലിക മലയാളം ഡെസ്ക്


 
തിരുവനന്തപുരം: പതിനൊന്ന് ജില്ലകളില്‍ ഒഴിവ് വന്ന 30 തദ്ദേശ സ്വയംഭരണ വാര്‍ഡുകളില്‍ ഉപതെരഞ്ഞെടുപ്പ് നടത്തുന്നതിന് വോട്ടര്‍പട്ടിക പുതുക്കാന്‍ സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിച്ചു. കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 12 ന് പ്രസിദ്ധീകരിക്കും. 12 മുതല്‍ 26 വരെ അപേക്ഷകളും ആക്ഷേപങ്ങളും സമര്‍പ്പിക്കാം. അന്തിമപട്ടിക ഒക്ടോബര്‍ 10 ന് പ്രസിദ്ധീകരിക്കും.

പട്ടികയില്‍ പുതുതായി പേര് ചേര്‍ക്കുന്നതിനും ഭേദഗതികള്‍ വരുത്തുന്നതിനും സ്ഥാനമാറ്റം വരുത്തുന്നതിനും അപേക്ഷകള്‍ ഓണ്‍ലൈനായി സമര്‍പ്പിക്കാം. പേര് ഒഴിവാക്കുന്നതിന് ഫോം 5 ല്‍ ആക്ഷേപങ്ങള്‍ നേരിട്ടോ തപാലിലൂടെയോ ഇലക്ടറല്‍ രജിസ്‌ട്രേഷന്‍ ഓഫീസര്‍ക്ക് നല്‍കണം.

കരട് വോട്ടര്‍പട്ടിക ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിലും താലൂക്ക് ഓഫീസുകളിലും വില്ലേജ് ഓഫീസുകളിലും പ്രസിദ്ധീകരിക്കും. www.lsgelection.kerala.gov.in ലും ലഭ്യമാണ്.

ജില്ലാ, ബ്ലോക്ക് പഞ്ചായത്ത് വാര്‍ഡുകള്‍ക്ക് അവ ഉള്‍ക്കൊള്ളുന്ന ഗ്രാമപഞ്ചായത്ത് വാര്‍ഡുകളിലെയും മുനിസിപ്പാലിറ്റി, ഗ്രാമപഞ്ചായത്തുകള്‍ക്ക് ബന്ധപ്പെട്ട വാര്‍ഡുകളിലെയും പട്ടികയാണ് പുതുക്കുന്നത്.

ഉപതെരഞ്ഞെടുപ്പ് നടത്തുന്ന വാര്‍ഡുകള്‍ ജില്ലാ തലത്തില്‍

തിരുവനന്തപുരം-പഴയകുന്നുമ്മേല്‍ ഗ്രാമപഞ്ചായത്തിലെ മണപ്പാറ, കരുംകുളം ഗ്രാമ പഞ്ചായത്തിലെ ചെക്കിട്ടവിളാകം

കൊല്ലം-പേരയം ഗ്രാമപഞ്ചായത്തിലെ പേരയം ബി, പൂതക്കുളം ഗ്രാമ പഞ്ചായത്തിലെ കോട്ടുവല്‍കോണം

പത്തനംതിട്ട-പത്തനംതിട്ട ജില്ലാപഞ്ചായത്തിലെ പുളിക്കീഴ്, പുളിക്കീഴ് ബ്ലോക്ക് പഞ്ചായത്തിലെ കൊമ്പങ്കേരി

ആലപ്പുഴ-എഴുപുന്ന ഗ്രാമപഞ്ചായത്തിലെ വാത്തറ, പുന്നപ്ര തെക്ക് ഗ്രാമ പഞ്ചായത്തിലെ എസ്.എം.സി. വാര്‍ഡ്, പാണ്ടനാട് ഗ്രാമ പഞ്ചായത്തിലെ വനമഴി വെസ്റ്റ്, കാര്‍ത്തികപ്പള്ളി ഗ്രാമ പഞ്ചായത്തിലെ കാര്‍ത്തികപ്പള്ളി, മുതുകുളം ഗ്രാമ പഞ്ചായത്തിലെ ഹൈസ്‌കൂള്‍, പാലമേല്‍ ഗ്രാമ പഞ്ചായത്തിലെ ആദിക്കാട്ടുകുളങ്ങര തെക്ക്

ഇടുക്കി-ഇളംദേശം ബ്ലോക്ക്പഞ്ചായത്തിലെ വണ്ണപ്പുറം, ശാന്തന്‍പാറ ഗ്രാമ പഞ്ചായത്തിലെ തൊട്ടിക്കാനം, ഇടുക്കി കഞ്ഞിക്കുഴി ഗ്രാമ പഞ്ചായത്തിലെ പൊന്നെടുത്താല്‍, കരുണാപുരം ഗ്രാമ പഞ്ചായത്തിലെ കുഴിക്കണ്ടം

എറണാകുളം-വടക്കന്‍ പറവൂര്‍ മുനിസിപ്പല്‍ കൗണ്‍സിലിലെ വാണിയക്കാട്, വടവുകോട് ബ്ലോക്ക് പഞ്ചായത്തിലെ പട്ടിമറ്റം, പൂത്തൃക്ക ഗ്രാമ പഞ്ചായത്തിലെ കുറിഞ്ഞി, കീരംപാറ ഗ്രാമ പഞ്ചായത്തിലെ മുട്ടത്തുകണ്ടം

തൃശ്ശൂര്‍-വടക്കാഞ്ചേരി മുനിസിപ്പല്‍ കൗണ്‍സിലിലെ മിണാലൂര്‍ സെന്റര്‍, പഴയന്നൂര്‍ ബ്ലോക്ക് പഞ്ചായത്തിലെ പൈങ്കുളം,

പാലക്കാട്-കുത്തന്നൂര്‍  ഗ്രാമപഞ്ചായത്തിലെ പാലത്തറ, പുതൂര്‍  ഗ്രാമപഞ്ചായത്തിലെ കോളപ്പടി

മലപ്പുറം-മലപ്പുറം മുനിസിപ്പല്‍ കൗണ്‍സിലിലെ കൈനോട്

കോഴിക്കോട്-മേലടി ബ്ലോക്ക്പഞ്ചായത്തിലെ കീഴരിയൂര്‍, തുറയൂര്‍ ഗ്രാമപഞ്ചായത്തിലെ പയ്യോളി അങ്ങാടി, മണിയൂര്‍ ഗ്രാമപഞ്ചായത്തിലെ മണിയൂര്‍ നോര്‍ത്ത്, കിഴക്കോത്ത് ഗ്രാമപഞ്ചായത്തിലെ എളേറ്റില്‍

വയനാട്-കണിയാമ്പറ്റ ഗ്രാമപഞ്ചായത്തിലെ ചിത്രമൂല.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് എന്തിന് കെജരിവാളിനെ അറസ്റ്റ് ചെയ്തു? ഇഡിയോട് വിശദീകരണം ചോദിച്ച് സുപ്രീംകോടതി

സഞ്ജു സാംസണ്‍ ലോകകപ്പ് ടീമില്‍; രാഹുലിനെ ഒഴിവാക്കി

'' ഞങ്ങള്‍ക്കിഷ്ടം കറുപ്പ്, നീല, ചുവപ്പ്. നീല ആകാശം. ഞങ്ങളുടെ ചുവന്ന മണ്ണ്. ഞങ്ങളുടെ കറുപ്പ്''

ഒരു കോടി രൂപ തിരിച്ചടയ്ക്കാന്‍ സിപിഎം;ബാങ്ക് അധികൃതരുമായി എംഎം വര്‍ഗീസ് ചര്‍ച്ച നടത്തി

നവകേരള ബസ് ഇനി ഗരുഡ പ്രീമിയം; ഞായറാഴ്ച മുതൽ സര്‍വീസ് ആരംഭിക്കും