കേരളം

ഇനി മന്ത്രി പദവിയിൽ; എം ബി രാജേഷിന്റെ സത്യപ്രതിജ്ഞ ഇന്ന്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: എം ബി രാജേഷ് ഇന്ന് മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യും. രാവിലെ 11 ന് രാജ്ഭവനില്‍ നടക്കുന്ന ചടങ്ങില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സത്യവാചകം ചൊല്ലിക്കൊടുക്കും. നിയമസഭ സ്പീക്കര്‍ പദവി രാജിവെച്ചാണ് രാജേഷ് മന്ത്രിയാകുന്നത്. 

എം വി ഗോവിന്ദന്‍ സിപിഎം സംസ്ഥാന സെക്രട്ടറിയായതിനെത്തുടര്‍ന്ന് മന്ത്രിസ്ഥാനം രാജിവെച്ചപ്പോഴുണ്ടായ ഒഴിവിലേക്കാണ് എം ബി രാജേഷിനെ പാര്‍ട്ടി നിശ്ചയിച്ചത്. എം വി ഗോവിന്ദന്‍ വഹിച്ചിരുന്ന തദ്ദേശ സ്വയംഭരണ- എക്‌സൈസ് വകുപ്പുകള്‍ രാജേഷിന് നല്‍കിയേക്കുമെന്നാണ് സൂചന. 

തൃത്താലയില്‍ നിന്നുള്ള ജനപ്രതിനിധിയാണ് എം ബി രാജേഷ്. രാജേഷ് രാജിവെച്ച ഒഴിവിലേക്ക് സ്പീക്കറായി സിപിഎമ്മിന്റെ തലശ്ശേരിയില്‍ നിന്നുള്ള എംഎല്‍എ എഎന്‍ ഷംസീറിനെ തെരഞ്ഞെടുത്തിരുന്നു. ഓണത്തിന് ശേഷം ഷംസീര്‍ ചുമതലയേല്‍ക്കുമെന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ഹെലികോപ്റ്റര്‍ കണ്ടെത്താനായില്ല: രക്ഷാപ്രവര്‍ത്തനത്തിന് തടസമായി മോശം കാലാവസ്ഥ; പ്രസിഡന്‍റിനായി പ്രാര്‍ത്ഥിച്ച് ഇറാന്‍ ജനത

രാജ്യാന്തര ലഹരിമരുന്ന് ശൃംഖലയിലെ പ്രധാനി; കോംഗോ പൗരന്‍ അറസ്റ്റില്‍

രണ്ട് യുവാക്കള്‍ ചിറയില്‍ മുങ്ങിമരിച്ചു; അപകടം കുളിക്കാനിറങ്ങിയപ്പോള്‍

'വിദ്യാ വാഹന്‍ ആപ്പില്‍ രജിസ്റ്റര്‍ ചെയ്യണം; പരമാവധി 50 കിമീ വേഗത, കുട്ടികള്‍ക്ക് സുരക്ഷിത യാത്ര, നിദേശങ്ങളുമായി എംവിഡി

ഇടുക്കിയിൽ അതിതീവ്രമഴ: നാളെയും മറ്റന്നാളും വെക്കേഷൻ ക്ലാസുകൾക്ക് അവധി