കേരളം

കൊല്ലത്ത് ശ്രീലങ്കക്കാര്‍ പിടിയിലായത് മനുഷ്യക്കടത്ത്; 45 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തിക്കുമെന്ന് വാഗ്ദാനം; ആദ്യശ്രമം കാനഡയിലേക്ക്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലത്ത് ശ്രീലങ്കക്കാരെ പിടികൂടിയ സംഭവത്തില്‍ മനുഷ്യക്കടത്തിന് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തു. പിടിയിലായ 11 ശ്രീലങ്കക്കാര്‍ക്കെതിരെയാണ് കേസെടുത്തത്. കൊല്ലം തീരം വഴി ഓസ്‌ട്രേലിയയിലേക്ക് കടക്കാനാണ് സംഘം തീരുമാനിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. 

ഇന്നു വൈകീട്ട് ബോട്ട് കൊല്ലം ബീച്ചില്‍ എത്തുമെന്നാണ് ഏജന്റ് ശ്രീലങ്കന്‍ സംഘത്തോട് പറഞ്ഞിരുന്നത്. 45 ദിവസം കൊണ്ട് ഓസ്‌ട്രേലിയയില്‍ എത്തുമെന്നാണ് അറിയിച്ചിരുന്നത്. ഒരാളില്‍ നിന്നും രണ്ടര ലക്ഷം രൂപയാണ് ഓസ്‌ട്രേലിയയിലേക്ക് കടത്താന്‍ സംഘം ഈടാക്കുന്നത്. 

മനുഷ്യക്കടത്തിന്റെ മുഖ്യ ഏജന്റ് കൊളംബോ സ്വദേശി ലക്ഷ്മണനാണെന്ന് പൊലീസ് പറഞ്ഞു. നേരത്തെ കാരക്കല്‍ വഴി കാനഡയിലേക്ക് കടക്കാനായിരുന്നു ആദ്യം പദ്ധതിയിട്ടത്. എന്നാല്‍ ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് കൊല്ലം തീരം വഴി ഓസ്‌ട്രേലിയയിലേക്ക് കടത്തിന് പദ്ധതി തയ്യാറാക്കിയത്. 

പിടിയിലായ രണ്ടുപേര്‍ ചെന്നെയിലെത്തിയവരും, ആറുപേര്‍ ട്രിച്ചിയിലെ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ കഴിയുന്നവരും, മൂന്നുപേര്‍ ചെന്നൈയിലെ അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിഞ്ഞിരുന്നവരുമാണെന്നാണ് പൊലീസ് നല്‍കുന്ന വിവരം.കേരളത്തിലെ ഏജന്റിനു വേണ്ടി പൊലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു