കേരളം

ഫോര്‍ട്ട് കൊച്ചിക്ക് സമീപം കടലില്‍ മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ഫോര്‍ട്ട് കൊച്ചിയില്‍ കടലില്‍ ബോട്ടില്‍ വച്ച് മത്സ്യത്തൊഴിലാളിക്ക് വെടിയേറ്റു. ആലപ്പുഴ അന്ധകാരനഴി സ്വദേശി സെബാസ്റ്റ്യനാണ് വെടിയേറ്റത്.

ഇന്ന് രാവിലെ 11.30 ഓടേ ഫോര്‍ട്ട് കൊച്ചിയില്‍ നേവിയുടെ ക്വാര്‍ട്ടേഴ്‌സിന് സമീപമാണ് സംഭവം. മീന്‍പിടിത്തം കഴിഞ്ഞ് ബോട്ട് തീരത്തോട് അടുപ്പിക്കുന്നതിനിടെയാണ് സെബാസ്റ്റ്യന് വെടിയുണ്ടയേറ്റത്. വെടിയേറ്റ ഉടന്‍ തന്നെ നിലത്തുവീണ സെബാസ്റ്റ്യനെ ഫോര്‍ട്ട് കൊച്ചിയിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ചെവിയുടെ ഭാഗത്താണ് വെടിയുണ്ടയേറ്റത്.

സംഭവം നടന്നതിന് തൊട്ടരികില്‍ നേവിയുടെ ഉദ്യോഗസ്ഥര്‍ പരിശീലനം നടത്തിയിരുന്നു. പരിശീലനത്തിനിടെ, അബദ്ധത്തില്‍ വെടിയുണ്ട
തട്ടി തെറിച്ച് സെബാസ്റ്റ്യന്റെ ചെവിയില്‍ പതിച്ചതാവാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

തലയോട്ടി പൊട്ടിയത് മരണ കാരണം, ശരീരത്തില്‍ സമ്മര്‍ദമേറ്റിരുന്നു; കൊച്ചിയിലെ നവജാത ശിശുവിന്റെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്

ലൈംഗിക അതിക്രമ കേസ്: എച്ച് ഡി രേവണ്ണയെ‌ക്കെതിരെ ലുക്ക്ഔട്ട് നോട്ടീസ്

'അമ്മ ഏല്‍പ്പിച്ച ദൗത്യം, അമേഠിയും റായ്ബറേലിയും എന്റേതാണ്'; വൈകാരിക പ്രതികരണവുമായി രാഹുല്‍ ഗാന്ധി

ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇളവ്; പ്രതിദിന ലൈസന്‍സ് 40 ആക്കും, ​ഗതാ​ഗത വകുപ്പിന്റെ സർക്കുലർ നാളെ

ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്കി'ൽ നിന്ന് കരീന കപൂർ പിന്മാറി