കേരളം

കുട്ടിയെ റാഞ്ചിയത് വിലപേശാൻ; 10 ലക്ഷത്തെച്ചൊല്ലി തർക്കം; ബന്ധുവിന്റെ ക്വട്ടേഷൻ

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊട്ടിയത്തു നിന്നും പതിനാലുകാരനെ തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട തര്‍ക്കമാണെന്നാണ് റിപ്പോര്‍ട്ട്. കുട്ടിയുടെ കുടുംബം ബന്ധുവില്‍ നിന്നും 10 ലക്ഷം രൂപ കടംവാങ്ങിയിരുന്നു. ഈ പണം തിരികെ വാങ്ങിയെടുക്കുന്നതിനായി ബന്ധുവിന്റെ മകന്‍ ക്വട്ടേഷന്‍ നല്‍കുകയായിരുന്നു എന്നാണ് വിവരം. ഒരു ലക്ഷം രൂപയ്ക്കായിരുന്നു ക്വട്ടേഷന്‍. കുട്ടിയെ മാര്‍ത്താണ്ഡത്ത് എത്തിച്ച് വിലപേശുകയായിരുന്നു  സംഘത്തിന്റെ ലക്ഷ്യമെന്നും പൊലീസ് സൂചിപ്പിച്ചു. 

പതിനാലുകാരനെ തട്ടിക്കൊണ്ടുപോയ സംഘത്തില്‍ തമിഴ്‌നാട് സ്വദേശികളായ ആറുപേരാണ് ഉണ്ടായിരുന്നത്. സംഘത്തിലുണ്ടായിരുന്ന മാര്‍ത്താണ്ഡം സ്വദേശി ബിജുവിനെ പൊലീസ് പിടികൂടി. തടഞ്ഞ സഹോദരിയെയും അയൽവാസിയെയും അടിച്ചു വീഴ്ത്തിയ ശേഷമാണ് സംഘം കുട്ടിയേയും കൊണ്ടു കടന്നത്. കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പൊലീസ് ഏകോപിച്ചു നടത്തിയ നീക്കത്തിലൂടെ 5 മണിക്കൂറിനു ശേഷം രാത്രി 11.30 ന് പാറശാലയിൽ വെച്ചു പിടികൂടുകയായിരുന്നു. കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച കാറും കണ്ടെത്തിയിട്ടുണ്ട്. 

കൊട്ടിയം കണ്ണനല്ലൂര്‍ സ്വദേശി ആസാദിന്റെ മകന്‍ ആഷിക്കിനെയാണ് തിങ്കളാഴ്ച വൈകീട്ട് വീട്ടില്‍ നിന്നും തട്ടിക്കൊണ്ടുപോയത്. രണ്ടുദിവസത്തോളം ഇവര്‍ കുട്ടിയെ നിരീക്ഷിച്ചിരുന്നു. ഇതിനായി മൂന്നുദിവസം മുമ്പേ കൊട്ടിയത്ത് ഹോട്ടലില്‍ മുറിയെടുത്തു താമസിച്ചു. വീട്ടുകാരുടെ നീക്കങ്ങള്‍ ഇവരെ പിന്തുടര്‍ന്ന് മനസ്സിലാക്കി. രണ്ടു ദിവസങ്ങളിലായി പല തവണ ഇവര്‍ കാറില്‍ വീടിന് മുന്നിലെ റോഡില്‍ കറങ്ങിനടന്നിരുന്നു. 

പിടിയിലായ ബിജുവും മറ്റൊരാളും തിങ്കളാഴ്ച വീടിന്റെ ഗേറ്റിലെത്തി പരിസരം നിരീക്ഷിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്. കാറില്‍വച്ച് നിര്‍ബന്ധിച്ച് ഗുളികകള്‍ നല്‍കി ബോധംകെടുത്തിയതായി ആഷിക്ക് പറഞ്ഞതായി അമ്മ പറയുന്നു. കോഴിവിള ചെക്‌പോസ്റ്റില്‍ വെച്ചാണ് കുട്ടിയെയും സംഘത്തെയും പൂവാര്‍ പൊലീസ് പിടികൂടിയത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

'പാര്‍ട്ടിയില്‍ എന്റെ പോസിഷന്‍ നോക്ക്, ബുദ്ധിയുള്ള ആരെങ്കിലും ബിജെപിയില്‍ ചേരുമോ?'; ശോഭ സുരേന്ദ്രന്‍ പറയുന്ന ഹോട്ടലില്‍ പോയിട്ടില്ലെന്ന് ഇപി

ചെന്നൈയിൽ മലയാളി ദമ്പതികളെ കഴുത്തറുത്ത് കൊന്നു

​ഇനി കെഎസ്ആർടിസി ഗവി യാത്രയ്ക്ക് ചെലവേറും; മേയ് 1 മുതൽ 500 രൂപ കൂട്ടും

തുഷാര്‍ ദേശ്പാണ്ഡെ എറിഞ്ഞുവീഴ്ത്തി; ഹൈദരാബാദിനെ പരാജയപ്പെടുത്തി ചെന്നൈ, പോയിന്റ് പട്ടികയില്‍ മൂന്നാമത്

ഇനി ഭൂമി തരംമാറ്റ അപേക്ഷകള്‍ വേഗത്തില്‍ തീര്‍പ്പാകും; ഡപ്യൂട്ടി കലക്ടര്‍മാര്‍ക്കും അധികാരം