കേരളം

കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം; ജിപ്പ് അടിച്ചു തകര്‍ത്തു

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം കോടതിയില്‍ പൊലീസുകാരും അഭിഭാഷകരും തമ്മില്‍ സംഘര്‍ഷം. പൊലീസ് ജീപ്പിന്റെ ചില്ല് അഭിഭാഷകര്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തില്‍ ഒരു പൊലീസുകാരന് പരിക്കേറ്റു. 

ഇന്ന് രാവിലെ പതിനൊന്നുമണിയോടെ കോടതിയിലേക്ക് എത്തിയ പൊലീസുകാരെ അഭിഭാഷകര്‍ തടയുകയായിരുന്നു. കഴിഞ്ഞ മാസം അഞ്ചാം തീയതി കരുനാഗപ്പള്ളിയിലെ അഭിഭാഷകനെ പൊലീസ് മര്‍ദ്ദിച്ചെന്നരാപോച്ചായിരുന്നു അഭിഭാഷകരുടെ നടപടി. 

കോടതി വളപ്പില്‍ നിര്‍ത്തിയിട്ടിരുന്ന പൊലീസ് വാഹനത്തിന്റെ ചില്ല് അക്രമികള്‍ അടിച്ചുതകര്‍ത്തു. പൊലീസിന്റെ വാക്കി ടോക്കി നശിപ്പിച്ചു. കോടതി ഡ്യൂട്ടിയിലുണ്ടായിരുന്ന എഎസ്‌ഐ മനോരഥന്‍ പിള്ളയ്ക്കാണ് പരിക്കേറ്റത്. പരിക്കേറ്റ അദ്ദേഹത്തെ കൊല്ലം ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അക്രമികളായ അഭിഭാഷകര്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് അറിയിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പനാമ എണ്ണക്കപ്പലിന് നേരെ ഹൂതി ആക്രമണം; ഇന്ത്യക്കാരുള്‍പ്പെടെയുളളവരെ രക്ഷപ്പെടുത്തി ഇന്ത്യന്‍ നാവികസേന

പത്രമിടാനെത്തിയ കുട്ടിയെ ലൈംഗികമായി ഉപദ്രവിച്ചെന്ന് പരാതി; സിപിഎം ബ്രാഞ്ച് കമ്മിറ്റി അംഗം അറസ്റ്റില്‍

'ശൈലജ ഏതാ ശശികല ഏതാ എന്ന് മനസിലാവുന്നില്ല', വര്‍ഗീയ ടീച്ചറമ്മയെന്നും പരിഹസിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

വെടിക്കെട്ട് ബാറ്റിങ്ങുമായി ഋതുരാജ്; ഹൈദരാബാദിന് 213 റണ്‍സ് വിജയലക്ഷ്യം

ഗുജറാത്ത് തീരത്ത് വന്‍ ലഹരിവേട്ട, 600 കോടിയുടെ ലഹരി മരുന്നുമായി പാക്‌ബോട്ട്, 14 പേര്‍ അറസ്റ്റില്‍