കേരളം

നേര്യമം​ഗലത്ത് കെഎസ്ആർടിസി ബസ് തല കീഴായി താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു; നിരവധി പേർക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്

തൊടുപുഴ: ഇടുക്കിയിൽ കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞ് ഒരാൾ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. നേര്യമം​ഗലം ചാക്കോച്ചി വളവിൽ വച്ചാണ് ബസ് അപകടത്തിൽപ്പെട്ടത്. മൂന്നാർ- എറണാകുളം ബസാണ് തല കീഴായി മറിഞ്ഞത്. അടിമാലി കുടമാങ്കുഴി സ്വദേശി സജീവാണ് മരിച്ചത്. 

മറ്റൊരു വാഹനത്തിന് സൈഡ് കൊടുക്കുന്നതിനിടെയാണ് ബസ് അപകടത്തിൽപ്പെട്ടത്. രക്ഷാപ്രവർത്തനങ്ങൾ പുരോ​ഗമിക്കുന്നു. 

എറണാകുളത്തു നിന്ന് മൂന്നാറിലേക്ക് പോയ ബസാണ് തിങ്കളാഴ്ച രാവിലെ അപകടത്തില്‍പ്പെട്ടത്. വാഹനത്തിന്റെ ടയര്‍ പൊട്ടിയതാണ് അപകട കാരണമെന്നാണ് പ്രാഥമിക നിഗമനം.

അഞ്ചോളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരില്‍ പലരുടെയും നില ഗുരുതരമാണെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ ആശുപത്രിയിലേക്ക് മാറ്റി. 

ഫയർ ഫോഴ്സും പൊലീസും സ്ഥലത്തുണ്ട്. നാട്ടുകാരും രക്ഷാപ്രവർത്തനത്തിൽ സജീവമാണ്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മലപ്പുറത്ത് പ്ലസ് വണ്‍ സീറ്റുകള്‍ വര്‍ധിപ്പിക്കും; സര്‍ക്കാര്‍ സ്‌കൂളുകളില്‍ 30 ശതമാനം കൂട്ടും

കൊടും ചൂട്; തിങ്കളാഴ്ചവരെ കോളജുകള്‍ അടച്ചിടും; അവധിക്കാല ക്ലാസുകള്‍കള്‍ക്ക് കര്‍ശനനിയന്ത്രണം

ഐ ലൈനര്‍ കൊണ്ട് അമ്മാമയുടെ കയ്യില്‍ ടാറ്റൂ; 'വെക്കേഷനായാല്‍ എന്തൊക്കെ കാണണം'; ചിത്രവുമായി സുജാത

ഹാരിസ് റൗഫ് തിരിച്ചെത്തി; ടി20 പരമ്പരയ്ക്കുള്ള ടീമിനെ പ്രഖ്യാപിച്ച് പാകിസ്ഥാന്‍

ഇത്ര സ്വാര്‍ഥനോ ധോനി? അദ്ദേഹം ഇതു ചെയ്യരുതായിരുന്നുവെന്ന് ഇര്‍ഫാന്‍ പഠാന്‍ (വീഡിയോ)