കേരളം

കര്‍ണാടക ട്രാന്‍സ്‌പോര്‍ട്ട് എങ്ങനെ ലാഭത്തിലായി? പഠിക്കാന്‍ കേരളം, ധനവകുപ്പിന്റെ സമിതി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: കെഎസ്ആര്‍ടിസിയെ ലാഭകരമാക്കുന്നത് പഠിക്കാന്‍ ധനവകുപ്പ്. ഇതിനായി ധനവകുപ്പ് ആസൂത്രണ ബോര്‍ഡ് അംഗത്തെ ചുമതലപ്പെടുത്തി. സംസ്ഥാന പ്ലാനിങ് ബോര്‍ഡ് അംഗം നമശിവായം അധ്യക്ഷനായ സമിതിയെയാണ് പഠനത്തിന് നിയോഗിച്ചിട്ടുള്ളത്. 

കര്‍ണാടക സ്‌റ്റേറ്റ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ എങ്ങനെയാണ് ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് സമിതി പഠിക്കും. സര്‍വീസുകള്‍, ടിക്കറ്റ് നിരക്ക്, മാനേജ്‌മെന്റ് രീതി തുടങ്ങിയവയും പഠനവിധേയമാക്കും. റിപ്പോര്‍ട്ട് ഉടന്‍ തന്നെ ധനവകുപ്പിന് സമര്‍പ്പിക്കാനാണ് നിര്‍ദേശം. 

കര്‍ണാടകയില്‍ നഗരങ്ങളിലും ഗ്രാമങ്ങളിലും പ്രത്യേകമായാണ് കെഎസ്ആര്‍ടിസി പ്രവര്‍ത്തിക്കുന്നത്. രണ്ടു രീതിയില്‍ നടത്തുമ്പോഴും അവിടെ കെഎസ്ആര്‍ടിസി ലാഭകരമായാണ് പോകുന്നത്. ഇതെങ്ങനെയാണെന്നാകും സമിതി വിശദമായി പഠിക്കുക.  കേരളത്തിലെ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷനില്‍ വരുത്തേണ്ട മാറ്റങ്ങളും സമിതി നിര്‍ദേശിച്ചേക്കും. 

നിലവില്‍ നഷ്ടത്തില്‍ പ്രവര്‍ത്തിക്കുന്ന കെഎസ്ആര്‍ടിസിക്ക് സംസ്ഥാന സര്‍ക്കാരിന്റെ ധനസഹായം കൊണ്ടാണ് ശമ്പള വിതരണം അടക്കം നടത്താനാകുന്നത്. ശമ്പള വിതരണം വൈകുന്നതിനെതിരെ ജീവനക്കാര്‍ കോടതിയെ സമീപിക്കുകയും ചെയ്തിരുന്നു. ഓണക്കാലത്ത് സര്‍ക്കാര്‍ അടിയന്തരമായി ഫണ്ട് നല്‍കിയതിനെത്തുടര്‍ന്നാണ് രണ്ടുമാസത്തെ ശമ്പളം നല്‍കാനായത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ


സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ