കേരളം

ശിവന്‍കുട്ടിയെ തല്ലി ബോധം കെടുത്തി; വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു; കയ്യാങ്കളി തുടങ്ങിയത് യുഡിഎഫ് എന്ന് ജയരാജന്‍

സമകാലിക മലയാളം ഡെസ്ക്

കണ്ണൂര്‍: ബജറ്റ് അവതരണത്തിനിടെ നിയമസഭയിലെ കയ്യാങ്കളി അന്നത്തെ ഭരണക്കാര്‍ ആസൂത്രിതമായി തയ്യാറാക്കിയതെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇപി ജയരാജന്‍. ഇതിനെ പ്രതിരോധിക്കുക മാത്രമാണ് എല്‍ഡിഎഫ് എംഎല്‍എമാര്‍ ചെയ്തത്. ആദ്യഘട്ടത്തില്‍ സ്പീക്കറുടെ ചേമ്പറിന് സമീപത്തിരുന്ന് പ്രതിഷേധിക്കുക മാത്രമാണ് ചെയ്തത്. വനിതാ എംഎല്‍എ മാരെ പരിഹസിക്കാന്‍ തുടങ്ങിയപ്പോഴുണ്ടായ എല്‍ഡിഎഫിന്റെ ഭാഗത്തുനിന്നുണ്ടായ സ്വഭാവികമായ പ്രതിഷേധത്തെ യുഡിഎഫ് എംഎല്‍എമാര്‍ മസില്‍പവര്‍ കൊണ്ട് നേരിടുകയായിരുന്നെന്ന് ജയരാജന്‍ പറഞ്ഞു

ബജറ്റ് അവതരിപ്പിക്കാന്‍ കഴിയാതെ വന്നതോടെ യുഡിഎഫ് എംഎല്‍എമാര്‍ കയ്യാങ്കളി  ആരംഭിച്ചു. ശിവന്‍കുട്ടി എംഎല്‍എയെ തല്ലി ബോധം കെടുത്തിയിട്ട് പലരെയും അതിക്രമിച്ചു. വനിതാ എംഎല്‍എമാരെ കടന്നുപിടിച്ചു. അവരുടെ തലയിലും അവിടെയും ഇവിടെയുമെല്ലാം പിടിച്ചു. വനിതാ എംഎല്‍എമാര്‍ക്ക് രക്ഷപ്പെടാന്‍ ഒരു യുഡിഎഫ് എംഎല്‍എയുടെ കൈയില്‍ കടിക്കേണ്ടിവന്ന സാഹചര്യമുണ്ടായെന്നും ജയരാജന്‍ പറഞ്ഞു.

നിയമസഭ ചിത്രീകരിക്കുന്ന ടിവിയില്‍ നിന്ന് യുഡിഎഫുകാരുടെ അക്രമണങ്ങള്‍ റിമൂവ് ചെയ്തു. എന്നിട്ട് ഒരു വിഭാഗത്തിന്റെതുമാത്രം പുറത്തുവിട്ടു. അന്ന് യുഡിഎഫ് എംഎല്‍എമാരും ഡയസില്‍ കയറി അതിക്രമം നടത്തി. എന്നാല്‍ ഇടതുപക്ഷ എംഎല്‍എമാര്‍ക്ക് നേരെ കേസ് എടുക്കുന്ന നിലപാടാണ് സ്വീകരിച്ചത്. അത് തീര്‍ത്തും എകപക്ഷീയമായിരുന്നെന്നും ജയരാജന്‍ പറഞ്ഞു.

26ന് കേസ് കോടതി പരിഗണിക്കുമ്പോള്‍ ആരോഗ്യനില അനുവദിക്കുമെങ്കില്‍ ഹാജരാകുമെന്നും ജയരാജന്‍ പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വാതി മാലിവാളിനെ മര്‍ദിച്ച കേസ്: ബിഭവ് കുമാര്‍ അറസ്റ്റില്‍, പിടികൂടിയത് മുഖ്യമന്ത്രിയുടെ വീട്ടില്‍നിന്ന്

നടൻ ചന്ദ്രകാന്ത് മരിച്ച നിലയിൽ, വിയോ​ഗം നടി പവിത്ര മരിച്ച് ആറാം ​ദിവസം; ഞെട്ടലിൽ തെലുങ്ക് താരങ്ങൾ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

മഴ പെയ്താല്‍ ബാംഗ്ലൂരിന്റെ സാധ്യതകള്‍ ഇങ്ങന; പ്ലേ ഓഫ് ടീമുകളെ ഇന്നറിയാം

'സ്വാതി ബിജെപിയുടെ ബ്ലാക്ക്‌മെയിലിങിന് ഇര, ഫോണ്‍കോളുകള്‍ പരിശോധിക്കണം': അതിഷി മര്‍ലേന