കേരളം

ഫാസ്ടാ​​​ഗിലെ തുക സംബന്ധിച്ച് തർക്കം; പാലിയേക്കര ടോൾ പ്ലാസയിൽ കൈയാങ്കളി - വിഡിയോ

സമകാലിക മലയാളം ഡെസ്ക്

തൃശൂർ: പാലിയേക്കര ടോൾ പ്ലാസയിൽ യാത്രക്കാരും ജീവനക്കാരും തമ്മിൽ സംഘർഷം. ഫാസ്ടാ​​​ഗിലെ മിച്ചമുള്ള തുക സംബന്ധിച്ച തർക്കമാണ് കൈയാങ്കളിയിൽ കലാശിച്ചത്. ആക്രമണത്തിൽ കാർ യാത്രക്കാരായ മൂന്ന് പേർക്കും നാല് ജീവനക്കാര്‍ക്കും പരിക്കേറ്റു. 

പുലർച്ചെ രണ്ടരയ്ക്കും രാവിലെ 8.30യ്ക്കും രണ്ട് തവണ സംഘർഷം ഉണ്ടായി. പുലർച്ചെ എത്തിയ കാർ യാത്രക്കാർ കോയമ്പത്തൂരിൽ നിന്നു വന്നവരാണ്. സ്ത്രീകളടക്കമുള്ളവർ വാഹനത്തിൽ ഉണ്ടായിരുന്നു. 

ഫാസ്ടാഗ് കാർഡുകളിൽ ബാലൻസ് ഉണ്ടെങ്കിലും സ്കാൻ ചെയ്യുമ്പോൾ അത് കാണിക്കാതെ വരുന്നത് തർക്കങ്ങൾക്ക് കാരണമാകുന്നു. ബാലൻസ് ഇല്ലാതെ വരുമ്പോൾ ഇരട്ടിത്തുകയാണ് യാത്രക്കാർ നൽകേണ്ടി വരുന്നത്. 

കാറിനാണെങ്കിൽ ഒരു വശത്തേക്ക് പോകാൻ 90 രൂപയ്ക്കു പകരം 180 രൂപവരെ നൽകേണ്ട അവസ്ഥയാണ്. ഇതിനെതിരെ ടോൾ പ്ലാസയിൽ പലതവണ പ്രതിഷേധം ഉണ്ടായിട്ടുണ്ട്. 

പ്രതിദിനം നാൽപ്പതിനായിരം വാഹനങ്ങൾ കടന്ന് പോകുന്ന ടോൾ പ്ലാസയിൽ പൊലീസ് ഉദ്യോഗസ്ഥരെ ഡ്യൂട്ടിയ്ക്ക് നിയോഗിക്കണമെന്നാണ് യാത്രക്കാരും ടോൾ കമ്പനി ജീവനക്കാരും ആവശ്യപ്പെടുന്നുണ്ട്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കേരള തീരത്ത് റെഡ് അലർട്ട്; ഉയർന്ന തിരമാലകൾക്ക് സാധ്യത

ഉഷ്ണതരംഗം: റേഷന്‍ കട സമയത്തില്‍ മാറ്റം

രാഹുല്‍ തിരിച്ചറിഞ്ഞത് നല്ലകാര്യം; റായ്ബറേലിയില്‍ കോണ്‍ഗ്രസിനെ പിന്തുണയ്ക്കും; ബിനോയ് വിശ്വം

ആളെ കൊല്ലും ചെടികള്‍

''അമ്പതോളം പേരുടെ സംഘം വളഞ്ഞു; പിന്നെ ഇടിയായിരുന്നു. ക്യാമറ നെഞ്ചോട് ചേര്‍ത്തുപിടിച്ച് നിന്നെങ്കിലും ക്യാമറയോട് ചേര്‍ത്ത് ഇടിച്ചു''