കേരളം

വിഭാഗീയത രൂക്ഷം; കണ്ണൂര്‍ മുസ്ലിം ലീഗില്‍ കൂട്ടരാജി 

സമകാലിക മലയാളം ഡെസ്ക്


കണ്ണൂര്‍: കണ്ണൂരില്‍ മുസ്ലിം ലീഗില്‍ കൂട്ട രാജി. പാര്‍ട്ടി മണ്ഡലം പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെടെ നേതാക്കള്‍ പാര്‍ട്ടി ഭാരവാഹിത്വത്തില്‍ നിന്ന് രാജിവച്ചു. വിമത പ്രവര്‍ത്തനത്തിന് പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയവരുമായി സംസ്ഥാന നേതാക്കള്‍ വേദി പങ്കിട്ടതില്‍ പ്രതിഷേധിച്ചാണ് രാജിയെന്നാണ് വിവരം.

കൂത്തുപറമ്പ് നിയമസഭ മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥിയും പ്രമുഖ വ്യാപാരിയുമായ പൊട്ടന്‍കണ്ടി അബ്ദുള്ള, വൈസ് പ്രസിഡന്റുമാരായ പിപിഎ സലാം, കാട്ടൂറ മുഹമ്മദ് ഉള്‍പ്പെടെയുള്ളവരാണ് രാജിവച്ചത്.

കല്ലിക്കണ്ടി എന്‍എം കോളജ് ഭരണസമിതിയുമായി ബന്ധപ്പെട്ടുണ്ടായ തര്‍ക്കങ്ങളാണ് പ്രശ്‌നത്തിന് തുടക്കം. ഇത് പരിഹരിക്കാന്‍ നേതൃത്വം ശ്രമിച്ചെങ്കിലും നടന്നില്ല. പി കെ കുഞ്ഞാലിക്കുട്ടി അടക്കമുള്ള നേതാക്കള്‍ കണ്ണൂരിലുണ്ട്. ഇവര്‍ രാജിവച്ച നേതാക്കളുമായി ചര്‍ച്ച നടത്തുമെന്നാണ് സൂചന.

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

ജസ്റ്റിന്‍ ട്രൂഡോ പങ്കെടുത്ത ചടങ്ങിലെ ഖലിസ്ഥാൻ അനുകൂല മുദ്രാവാക്യം;കാനഡയെ പ്രതിഷേധമറിയിച്ച് ഇന്ത്യ

ജയിലില്‍ നിന്നിറങ്ങി, ഒറ്റരാത്രിയില്‍ എട്ട് സ്മാര്‍ട്ട് ഫോണുകള്‍ കവര്‍ന്നു, പ്രതി പിടിയില്‍

ചൂടിനെ പ്രതിരോധിക്കാം,ശ്രദ്ധിക്കാം ഈ കാര്യങ്ങള്‍

ഡല്‍ഹിയെ പിടിച്ചുകെട്ടി; കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 154 റണ്‍സ് വിജയലക്ഷ്യം

തിരക്കിനിടയില്‍ ഒരാള്‍ നുള്ളി, അയാളെ തള്ളി നിലത്തിട്ടു; പിടിച്ചു മാറ്റിയത് അക്ഷയ് കുമാര്‍, ദുരനുഭവം തുറന്ന് പറഞ്ഞ് ലാറ ദത്ത