കേരളം

'അയാള്‍ക്ക് അയാളെ മാത്രമാണ് ഇഷ്ടം, താലി പൊട്ടിച്ചെറിഞ്ഞു, എന്തു സംഭവിച്ചാലും ഉത്തരവാദി കണ്ണന്‍'; ഐശ്വര്യയുടെ ഡയറിക്കുറിപ്പുകള്‍ പുറത്ത്

സമകാലിക മലയാളം ഡെസ്ക്

കൊല്ലം: കൊല്ലം ചടയമംഗലത്ത് ഭര്‍തൃപീഡനത്തെത്തുടര്‍ന്ന് ജീവനൊടുക്കിയ അഭിഭാഷക ഐശ്വര്യ ഉണ്ണിത്താന്റെ ഡയറിക്കുറിപ്പുകള്‍ പുറത്ത്. ഭര്‍ത്താവായ അഡ്വക്കേറ്റ് കണ്ണന്‍ നായര്‍ മാനസികമായി ദ്രോഹിച്ചിരുന്നുവെന്ന് ഡയറിക്കുറിപ്പില്‍ ഐശ്വര്യ പറയുന്നു. കഴിഞ്ഞദിവസമാണ് ചടയമംഗലം പൊലീസ്  ഐശ്വര്യയുടെ ഡയറിക്കുറിപ്പ് കണ്ടെടുത്തത്. 

''തന്നെ ഭര്‍ത്താവ് കണ്ണന്‍ അത്രയ്ക്ക് ദ്രോഹിക്കുന്നുണ്ട്. മാനസികമായി അത്രത്തോളം ഉപദ്രവിക്കുന്നു. അയാള്‍ക്ക് അയാളെ മാത്രമാണ് ഇഷ്ടം. വേറെയാരെയും ഇഷ്ടമല്ല. ആരുടേയും മനസ്സ് അയാള്‍ക്ക് മനസ്സിലാകില്ല. മാനസികമായി ഉപദ്രവിച്ചെന്നും താലി പൊട്ടിച്ചെറിഞ്ഞു''വെന്നും ഡയറിക്കുറിപ്പില്‍ പറയുന്നു.

''പുച്ഛം തോന്നും ചില സമയത്തുള്ള പെരുമാറ്റം. അയാള്‍ക്ക് അയാളുടേതായ ധാരണയുണ്ട്. മറ്റാര്‍ക്കും ഈ ഗതി വരുത്തരുതെന്നും ഐശ്വര്യ കുറിപ്പില്‍ പറയുന്നു. തന്റെ മരണത്തിന് കാരണം ഭര്‍ത്താവാണെന്നും, തനിക്ക് എന്തു സംഭവിച്ചാലും ഉത്തരവാദി ഭര്‍ത്താവ് കണ്ണനാണെന്നും'' ഡയറിക്കുറിപ്പില്‍ വ്യക്തമാക്കുന്നുണ്ട്. 

ഐശ്വര്യയുടെ ഡയറിക്കുറിപ്പിൽ നിന്ന്

ഇട്ടിവ ഗ്രാമപഞ്ചായത്തിലെ തുടയന്നൂര്‍ മംഗലത്ത് വീട്ടില്‍ ഷീല അരവിന്ദാക്ഷന്‍ ദമ്പതികളുടെ മകളായ 26 വയസുളള ഐശ്വര്യ ഉണ്ണിത്താനെയാണ് 
കഴിഞ്ഞയാഴ്ച തൂങ്ങിമരിച്ച നിലയില്‍ കണ്ടത്.  ഭര്‍തൃഗൃഹത്തിലെ കിടപ്പുമുറിയിലാണ്  ഐശ്വര്യയുടെ മൃതദേഹം കണ്ടത്. മൂന്നുവര്‍ഷം മുന്‍പായിരുന്നു ഇവരുടെ വിവാഹം.

ഐശ്വര്യയുടെ മരണത്തില്‍ ഭര്‍ത്താവ് അഭിഭാഷകനായ മേടയില്‍ ശ്രീമൂലം നിവാസില്‍ കണ്ണന്‍ നായരെ പൊലീസ് അറസ്റ്റ് ചെയ്തു. ആത്മഹത്യാ പ്രേരണാക്കുറ്റം ചുമത്തിയാണ് അറസ്റ്റ്. ഭര്‍തൃഗൃഹത്തിലെ പീഡനത്തെത്തുടര്‍ന്നാണ് ഐശ്വര്യ ആത്മഹത്യ ചെയ്തത്. ഭര്‍തൃപീഡനത്തെത്തുടര്‍ന്നുള്ള മാനസിക വിഷത്തിലാണ് ഐശ്വര്യ ജീവനൊടുക്കിയതെന്ന് ചൂണ്ടിക്കാട്ടി യുവതിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയിരുന്നു.  

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ