കേരളം

സോളാര്‍ പീഡനക്കേസ്; അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സോളാര്‍ പീഡനക്കേസില്‍ ബിജെപി ദേശീയ വൈസ് പ്രസിഡന്റ് എപി അബ്ദുള്ളക്കുട്ടിയെ സിബിഐ ചോദ്യം ചെയ്തു. തിരുവനന്തപുരത്തെ സിബിഐ ഓഫീസില്‍ വച്ചായിരുന്നു ചോദ്യം ചെയ്യല്‍. 

കോണ്‍ഗ്രസ് നേതാക്കള്‍ ഉള്‍പ്പടെ ആറ് പേര്‍ക്കെതിരെയാണ് കേസില്‍ സിബിഐ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇന്ന് ഹാജരാകാന്‍ സിബിഐ അബ്ദുള്ളക്കുട്ടിക്ക് നോട്ടീസ് നല്‍കിയിരുന്നു. രാവിലെ എട്ടരയോടെ ആരംഭിച്ച ചോദ്യം ചെയ്യല്‍ ഉച്ചയ്ക്ക് പന്ത്രണ്ടര വരെ നീണ്ടു. ചോദ്യം ചെയ്യലുമായി പ്രതികരിക്കാന്‍ അബ്ദുള്ളക്കുട്ടി തയ്യാറായില്ല.

സോളാര്‍ തട്ടിപ്പ് കേസിലെ പരാതിക്കാരിയുടെ ആവശ്യപ്രകരാണ് െ്രെകംബ്രാഞ്ച് അന്വേഷിച്ചിരുന്ന കേസ് സംസ്ഥാന സര്‍ക്കാര്‍ സിബിഐക്ക് വിട്ടത്. കേസുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍, അടൂര്‍ പ്രകാശ് എംപി, മുന്‍ മന്ത്രി എ പി അനില്‍കുമാര്‍, ഹൈബി ഈഡന്‍ അടക്കമുള്ള നേതാക്കളെ സിബിഐ നേരത്തെ ചോദ്യം ചെയ്തിരുന്നു. അടൂര്‍ പ്രകാശിനെ ഡല്‍ഹിയിലും, അനില്‍കുമാറിനെ മലപ്പുറത്തും വച്ചാണ് ചോദ്യം ചെയ്തത്. സോളാര്‍ തട്ടിപ്പ് കേസിലെ പ്രതി നല്‍കിയ പരാതിയില്‍ ഇവര്‍ക്കെതിരെ ബലാല്‍സംഗത്തിന് കേസെടുത്തിരുന്നു. സോളാര്‍ പദ്ധതിക്ക് സഹായം വാദ്ഗാനം ചെയ്ത് മന്ത്രിമന്ദിരങ്ങളിലും അതിഥി മന്ദിരങ്ങളിലും വച്ച് പീഡിപ്പിച്ചുവെന്നാണ് കേസ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കണ്ണൂരിൽ കാറും ലോറിയും കൂട്ടിയിടിച്ച് 5 പേർ മരിച്ചു

കോഴിക്കോട് തെരുവ് നായ ആക്രമണം; പഞ്ചായത്ത് ജീവനക്കാരി, കുട്ടികൾ അടക്കം നിരവധി പേർക്ക് കടിയേറ്റു

അശ്ലീല വിഡിയോകള്‍ക്ക് അടിമ, പകയ്ക്ക് കാരണം പ്രതിയുടെ സ്വഭാവദൂഷ്യം പുറത്തറിഞ്ഞത്; മലയാളി ദമ്പതികളുടെ മരണത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്

ഐഎസ്എല്‍; ഗോവയെ തകര്‍ത്ത് മുംബൈ സിറ്റി എഫ്‌സി ഫൈനലില്‍

എറണാകുളം സൗത്തില്‍ നിര്‍മാണപ്രവര്‍ത്തനങ്ങള്‍; നാലു ട്രെയിനുകള്‍ സര്‍വീസ് നടത്തില്ല, ഭാഗികമായി റദ്ദാക്കിയവ