കേരളം

രേഷ്മയ്ക്ക് കണ്‍സഷന്‍ പാസ് വീട്ടിലെത്തി കൈമാറി; ജീവനക്കാരുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ ഇന്ന് കോടതിയില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: കൺസഷൻ പാസ് പുതുക്കാനെത്തിയപ്പോൾ ഉണ്ടായ നാടകിയ സംഭവങ്ങൾക്കൊടുവിൽ പ്രേമനന്റെ മകൾ രേഷ്മയ്ക്ക് കൺസഷൻ പാസ് നൽകി കെഎസ്ആർടിസി. കഴിഞ്ഞ ഞായറാഴ്ച വൈകിട്ടോടെ കെഎസ്ആർടിസി കാട്ടാക്കട ഡിപ്പോയിലെ രണ്ട് ജീവനക്കാർ വീട്ടിലെത്തിയാണ് പാസ് കൈമാറിയത്. 

സെപ്തംബർ 20ന് കൺസഷൻ പാസ് പുതുക്കാൻ എത്തിയപ്പോഴാണ് കെഎസ്ആർടിസി ജീവനക്കാർ ചേർന്ന് പ്രേമനനെയും മകളെയും മർദിച്ചത്. അന്ന് പാസ് പുതുക്കാനുള്ള  പണം അടച്ച് അപേക്ഷ നൽകിയിരുന്നു. ജീവനക്കാരുടെ അതിക്രമം വലിയ ചർച്ചയായ സാഹചര്യത്തിലാണ് കെഎസ്ആർടിസിയുടെ തെറ്റുതിരുത്തൽ. 

'പ്രേമനൻ സ്ഥിരം പ്രശ്നക്കാരന്‍'

അതിനിടയിൽ കെഎസ്ആർടിസി ജീവനക്കാരുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് തിരുവനന്തപുരം ജില്ലാ സെഷൻസ് കോടതി പരി​ഗണിക്കും. പരാതിക്കാരനായ പ്രേമനൻ സ്ഥിരം പ്രശ്നക്കാരനാണെന്ന് മുൻകൂർ ജാമ്യാപേക്ഷയിൽ പ്രതികൾ ആരോപിക്കുന്നു. പ്രശ്നമുണ്ടാക്കാൻ  ആളെയും കൂട്ടിയാണ് പ്രേമനൻ എത്തിയത്. മാധ്യമങ്ങളെ തൃപ്തിപ്പെടുത്താനാണ് പൊലീസ് ജാമ്യമില്ലാ കുറ്റം ചുമത്തിയതെന്നും പ്രതികളുടെ ജാമ്യ ഹർജിയിൽ ആരോപിക്കുന്നു.

പ്രചരിക്കുന്ന ദൃശ്യങ്ങളും ശബ്ദവും ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കണം എന്നും ഇതിന് പ്രതികളുടെ അറസ്റ്റ് അനിവാര്യമാണെന്നുമാണ് പ്രോസിക്യൂഷൻ നിലപാട്. നിലവിൽ പ്രതികളായ അഞ്ച് കെഎസ്ആർടിസി ജീവനക്കാരും സസ്പെൻഷനിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

കൊയിലാണ്ടി പുറംകടലില്‍ ഇറാനിയന്‍ ബോട്ട് പിടിച്ചെടുത്ത് കോസ്റ്റ് ഗാര്‍ഡ്

ടൈറ്റാനിക്കിലെ ക്യാപ്റ്റന്‍: ബെര്‍ണാഡ് ഹില്‍ അന്തരിച്ചു

സിംഹക്കൂട്ടിൽ ചാടിയ ചാക്കോച്ചന് എന്ത് സംഭവിക്കും? അറിയാൻ ജൂൺ വരെ കാത്തിരിക്കണം; ​'ഗർർർ' റിലീസ് തിയതി പുറത്ത്

ഓള്‍റൗണ്ടര്‍ മികവുമായി ജഡേജ; പഞ്ചാബിനെ പിടിച്ചുകെട്ടി, ചെന്നൈക്ക് അനായാസ ജയം

പുൽക്കാടിന് തീപിടിച്ചു; അണച്ചപ്പോൾ കണ്ടത് കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം