കേരളം

ഇന്നു മുതൽ ജീവിതച്ചെലവ് കൂടും; പെട്രോൾ, ഡീസൽ, മദ്യം, ഭൂമി വില കൂടൂം; മാറ്റങ്ങൾ ഇങ്ങനെ

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ബജറ്റിലെ നിർദേശത്തെ തുടർന്നുള്ള നിരക്ക് വർധന സംസ്ഥാനത്ത് നിലവിൽ വന്നു. ഇന്ന് മുതൽ പെട്രോളിനും ഡീസലിനും രണ്ട് രൂപ അധികം നൽകണം. ബജറ്റിൽ പ്രഖ്യാപിച്ച രണ്ട് രൂപ സാമൂഹ്യ സുരക്ഷാ സെസാണ് നിലവിൽ വന്നത്. ‌‌മദ്യത്തിൻറെ വിലയും ഭൂമിയുടെ ന്യായവിലയും ഇന്ന് മുതലാണ് കൂടുന്നത്. 

ഭൂമിയുടെ ന്യായവിലയിൽ 20 ശതമാനം വർധനയാണ് ഇന്നുമുതൽ പ്രാബല്യത്തിൽ വരുന്നത്. ഇതുസംബന്ധിച്ച് കഴിഞ്ഞദിവസം സർക്കാർ വിജ്ഞാപനം ഇറക്കി. ഇതനുസരിച്ച് ഒരു ലക്ഷം രൂപ ന്യായവില ഉണ്ടായിരുന്ന ഭൂമിക്ക് ഇനി 1.20 ലക്ഷമാകും വില.

അഞ്ഞൂറു രൂപ മുതൽ 999 രൂപ വരെയുള്ള ഇന്ത്യൻ നിർമിത വിദേശ മദ്യത്തിന് ബോട്ടിലിന് 20 രൂപ സെസ് പിരിക്കും. ആയിരം രൂപയ്ക്കു മുകളിൽ 40 രൂപയാണ് സെസ് പിരിക്കുക. 400 കോടി രൂപ ഇതിലുടെ പ്രതീക്ഷിക്കുന്നതായി ധനമന്ത്രി പറഞ്ഞു.

പുതുതായി രജിസ്റ്റർ ചെയ്യുന്ന വാഹനങ്ങളുടെ ഒറ്റത്തവണ ഫീസ് കൂട്ടി. അഞ്ചുലക്ഷം മുതൽ 15 ലക്ഷം വരെ വിലയുള്ള വാഹനങ്ങൾക്ക് രണ്ട് ശതമാനം അധിക നികുതി നൽകണം. അഞ്ചുലക്ഷം വരെ വിലയുള്ളവയ്ക്ക് ഒരു ശതമാനമാണ് അധിക നികുതി ഏർപ്പെടുത്തിയിരിക്കുന്നത്. ഫാൻസി നമ്പറുകൾക്ക് പെർമിറ്റ്, അപ്പീൽ ഫീസ് എന്നിവയും നിരക്ക് കൂട്ടി.

വാണിജ്യ–വ്യവസായമേഖലയിലെ വൈദ്യുതി തീരുവ അഞ്ചുശതമാനമാക്കി വർധിപ്പിച്ചു. സംസ്ഥാനത്തെ ടോൾ പ്ലാസകളിലെ നിരക്കും ഇന്നുമുതൽ വർധിക്കും. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

പ്ലസ് ടു ഫലം പ്രഖ്യാപിച്ചു; 78.69 വിജയം ശതമാനം

മാങ്ങ അച്ചാർ മുതൽ കൊഴുക്കട്ട വരെ; ​ഗൂ​ഗിളിൽ ഇന്ത്യക്കാര്‍ തിരഞ്ഞ റെസിപ്പികൾ

9ാം മാസത്തിലേക്ക്; നിറവയറില്‍ ഡാന്‍സുമായി അമല പോള്‍

നിവേദ്യത്തിലും പ്രസാദത്തിലും അരളിപ്പൂ വേണ്ട; പൂജയ്ക്ക് ഉപയോഗിക്കാം: ദേവസ്വം ബോര്‍ഡ്

'കൈയില്‍ എത്ര പണമുണ്ട്?' രജിസ്റ്ററില്‍ എഴുതണം; സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്കു നിര്‍ദേശം