കേരളം

മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്‌യു സംഘര്‍ഷം; ഏഴ് വിദ്യാര്‍ഥികള്‍ക്ക് പരിക്ക് 

സമകാലിക മലയാളം ഡെസ്ക്


കൊച്ചി: എറണാകുളം മഹാരാജാസ് കോളജില്‍ എസ്എഫ്‌ഐ-കെഎസ്യു സംഘര്‍ഷം. നാല് കെഎസ്യു പ്രവര്‍ത്തകര്‍ക്കും മൂന്ന് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് കോളജ് ഹോസ്റ്റലിലാണ് ഇരുവിഭാഗങ്ങളും തമ്മില്‍ ഏറ്റുമുട്ടിയത്.

ഹോസ്റ്റലില്‍ അഡ്മിഷനില്ലാത്തെ ചില എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ ഹോസ്റ്റലിലെത്തിയത് ചോദ്യം ചെയ്തതിന് ക്രൂരമായി മര്‍ദിക്കുകയായിരുന്നെന്നാണ് കെഎസ്‌യുവിന്റെ ആരോപണം. എന്നാല്‍ ഒന്നാം വര്‍ഷ വിദ്യാര്‍ഥികളെ കെഎസ്യു പ്രവര്‍ത്തകര്‍ റാഗ് ചെയ്യുന്നത് തടഞ്ഞതിനെ തുടര്‍ന്നു കഎസ്യു പ്രവര്‍ത്തകര്‍ മര്‍ദിക്കുകയായിരുന്നെന്നാണ് എസ്എഫ്‌ഐയുടെ വാദം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സ്വതന്ത്ര എംഎല്‍എമാര്‍ പിന്തുണ പിന്‍വലിച്ചു; ഹരിയാനയിൽ ബിജെപി സർക്കാർ തുലാസിൽ

കോൺ​ഗ്രസിന് എതിരായ ബിജെപി വീഡിയോ നീക്കണം; എക്സിനോട് തെരഞ്ഞെടുപ്പ് കമ്മീഷൻ

എൻസിഇആർടി പാഠ പുസ്തകം വ്യാജമായി അച്ചടിച്ചു; കൊച്ചിയിൽ 2 സ്വകാര്യ സ്ഥാപനങ്ങൾക്കെതിരെ കേസ്

'ബാക്കി അണ്ണൻ നോക്കിക്കോളാം'; 'ആവേശം' ഒടിടിയിലേക്ക്, മെയ് ഒൻപതു മുതൽ ആമസോൺ പ്രൈമിൽ

മക്ഗുര്‍ക് തുടങ്ങി സ്റ്റബ്‌സ് പൂര്‍ത്തിയാക്കി; രാജസ്ഥാന് 222 റണ്‍സ് ലക്ഷ്യം നല്‍കി ഡല്‍ഹി