കേരളം

കനത്ത കാറ്റും മഴയും; സംസ്ഥാനത്ത് മരണം രണ്ടായി, വന്‍ നാശനഷ്ടം

സമകാലിക മലയാളം ഡെസ്ക്

പത്തനംതിട്ട: കനത്തമഴയിലും കാറ്റിലും സംസ്ഥാനത്ത് മരണം രണ്ടായി. കൊട്ടാരക്കരയില്‍ റബര്‍ മരം വീണ് സ്ത്രീ മരിച്ചു. ഇഞ്ചക്കാട് സ്വദേശി ലളിതകുമാരി (62) ആണ് മരിച്ചത്. അടൂരില്‍ മരം വീണ് സ്‌കൂട്ടര്‍ യാത്രക്കാരന്‍ നെല്ലിമുകള്‍ സ്വദേശി മനുമോഹന്‍ മരിച്ചു. 

മരങ്ങളും ഇലക്ട്രിക് പോസ്റ്റുകളും ഒടിഞ്ഞുവീണാണ് നാശനഷ്ടം ഏറെയും. കനത്തമഴയ്ക്ക് പിന്നാലെ അടൂരില്‍ ആലിപ്പഴം വീഴ്ചയും ഉണ്ടായി.

കൊട്ടാരക്കരയില്‍ കനത്തമഴയില്‍ വ്യാപക നാശനഷ്ടമാണ് റിപ്പോര്‍ട്ട് ചെയ്തത്. കാറ്റത്ത് പെട്രോള്‍ പമ്പിന്റെ മേല്‍ക്കൂര തകര്‍ന്നു. പൊലീസ് സ്റ്റേഷനില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകള്‍ക്ക് മുകളില്‍ മരം വീണു.ഏനാക്ക് വീടിന്റെ മേല്‍ക്കൂര പറന്നുപോയി. കൊട്ടാരക്കര പ്രസ് സെന്ററിന്റെ മേല്‍ക്കൂര പറന്നുപോയി. 

വരും മണിക്കൂറുകളില്‍ തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം, പാലക്കാട് എന്നി ജില്ലകളില്‍ ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിയോടു കൂടിയ മഴയ്ക്കും മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയില്‍ വീശിയടിച്ചേക്കാവുന്ന കാറ്റിനും സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ പ്രവചനം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സംസ്ഥാനത്ത് അതിതീവ്രമഴയ്ക്ക് സാധ്യത; നാളെയും മറ്റന്നാളും മൂന്ന് ജില്ലകളില്‍ റെഡ് അലര്‍ട്ട്

'45,530 സീറ്റുകള്‍ മലബാറിന്റെ അവകാശം'; വിദ്യാഭ്യാസമന്ത്രിയുടെ യോഗത്തില്‍ പ്രതിഷേധവുമായി എംഎസ്എഫ്

ബംഗാള്‍ ഉള്‍ക്കടലില്‍ ബുധനാഴ്ചയോടെ ന്യൂനമര്‍ദ്ദം, സീസണിലെ ആദ്യത്തേത്; വരുംദിവസങ്ങളില്‍ പെരുമഴ, ജാഗ്രത

'ഇതെന്താ ക്രിസ്മസ് ട്രീയോ?': മിന്നിത്തിളങ്ങുന്ന ലുക്കില്‍ ഐശ്വര്യ കാന്‍ റെഡ് കാര്‍പെറ്റില്‍; വൈറല്‍

ധോനിയുടെ മാത്രമല്ല, ചിലപ്പോള്‍ എന്റേതും; വിരമിക്കല്‍ സൂചന നല്‍കി കോഹ്‌ലി