കേരളം

80 ലക്ഷം രൂപ ലോട്ടറിയടിച്ച യുവാവിന്റെ മരണം കൊലപാതകം; സുഹൃത്ത് അറസ്റ്റില്‍

സമകാലിക മലയാളം ഡെസ്ക്


തിരുവനന്തപുരം: 80 ലക്ഷം രൂപ ലോട്ടറിയടിച്ച സജീവന്റെ മരണം കൊലപാതകമെന്ന് പൊലീസ്. കേസുമായി ബന്ധപ്പെട്ട് സുഹൃത്ത് സന്തോഷിനെ അറസ്റ്റ് ചെയ്തു. പാങ്ങോട് മതിര തൂറ്റിക്കല്‍ സജി വിലാസത്തില്‍ സജീവ് (35) ആണ് മരിച്ചത്. 

സുഹൃത്തുക്കള്‍ക്കായി മദ്യസല്‍ക്കാരം നടത്തുന്നതിനിടെ സജീവിനെ മണ്‍തിട്ടയില്‍ നിന്ന് സന്തോഷ് തള്ളിയിടുകയായിരുന്നെന്ന് പൊലിസ് പറഞ്ഞു. മദ്യപാനത്തിനിടെയുള്ള വാക്കു തര്‍ക്കമാണ് ഇരുവരും തമ്മിലുള്ള സംഘര്‍ഷത്തിലേക്ക് നയിച്ചത്. വാക്കു തര്‍ക്കത്തെ തുടര്‍ന്ന് ഇരുവരും സുഹൃത്തിന്റെ വീട്ടിനു പുറത്തേക്കിറങ്ങി. സംഘര്‍ഷത്തിനിടെ സന്തോഷ് സജീവിനെ ഒരു മീറ്റര്‍ താഴ്ചയുള്ള കുഴിയിലേക്ക് പിടിച്ചു തള്ളി. പിന്നീട് സുഹൃത്തുക്കള്‍ വീട്ടില്‍നിന്ന് മടങ്ങിപോയി. ഒരു മണിക്കൂറിനുശേഷമാണ് സജീവ് കുഴിയില്‍ വീണ കാര്യം ചേട്ടന്‍ സജിയെ വിളിച്ച് അറിയിച്ചത്.

മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികില്‍സയിലിരിക്കെയാണ് മരിച്ചത്. മദ്യസല്‍ക്കാരത്തിനിടെ സന്തോഷ് തന്നെ പിടിച്ചു തള്ളിയെന്ന് സജീവ് ചേട്ടനോട് പറഞ്ഞിരുന്നു. ലോട്ടറി സമ്മാനമായ 52 ലക്ഷംരൂപ സജീവിന്റെ അക്കൗണ്ടില്‍ വന്നിരുന്നു. ഈ തുക ഉപയോഗിച്ച് ചിതറയില്‍ 50 സെന്റോളം സ്ഥലം വാങ്ങി. കുറച്ചു പണം സഹോദരങ്ങള്‍ക്കു നല്‍കി. മദ്യസല്‍ക്കാരം നടക്കുമ്പോള്‍ കൈവശം വലിയ തുക ഇല്ലായിരുന്നു. വാക്കു തര്‍ക്കത്തിനിടെ ശരീരത്തില്‍ മര്‍ദനമേറ്റ പാടില്ല. മണ്‍തിട്ടയില്‍നിന്ന് തള്ളിയിട്ടതിനെത്തുടര്‍ന്ന് കഴുത്തിനേറ്റ ക്ഷതമാണ് മരണകാരണമെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

മഴ മുന്നറിയിപ്പില്‍ മാറ്റം; പത്തനംതിട്ടയില്‍ ഇന്ന് രാത്രി അതിതീവ്രമഴയ്ക്ക് സാധ്യത, റെഡ് അലര്‍ട്ട്

ഡുപ്ലെസിയും കോഹ് ലിയും തിളങ്ങി, അവസാന ഓവറുകളില്‍ ആഞ്ഞടിച്ച് ഗ്രീന്‍; ചെന്നൈയ്ക്ക് 219 റണ്‍സ് വിജയലക്ഷ്യം

മലവെള്ളപ്പാച്ചിലിനും മിന്നൽ പ്രളയത്തിനും സാധ്യത: സുരക്ഷിതമായ സ്ഥലത്തേക്ക് മാറണം: മുന്നറിയിപ്പുമായി മുഖ്യമന്ത്രി

പശുവിന് തീറ്റകൊടുക്കാന്‍ പോയി: സഹോദരങ്ങള്‍ ഭാരതപ്പുഴയില്‍ മുങ്ങിമരിച്ചു

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയുടെ സസ്പെൻഷൻ സ്റ്റേ ചെയ്തു