കേരളം

കെസിബിസി അധ്യക്ഷന്‍ മുഖ്യമന്ത്രിയെ കണ്ടു; ജയിലില്‍ മത ചടങ്ങുകള്‍ക്കുള്ള വിലക്കില്‍ താല്‍ക്കാലിക ഇളവ്

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: ജയിലുകളില്‍ പുറത്തുനിന്നുള്ളവര്‍ എത്തി മതചടങ്ങുകള്‍ നടത്തിയതില്‍ താല്‍ക്കാലിക ഇളവ്. പെസഹാ ദിനത്തിലുള്ള ചടങ്ങുകള്‍ നടത്താന്‍ അനുമതി നല്‍കി. കര്‍ദിനാള്‍ ക്ലിമിസ് കാതോലിക്ക ബാവ
മുഖ്യമന്ത്രിയുമായി നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. അനുമതി തേടുന്ന സംഘടനകള്‍ക്കെല്ലാം അനുവാദം നല്‍കുമെന്ന് ജയില്‍ വകുപ്പ് അറിയിച്ചു. ഇതോടെ വിലക്കിനെതിരെ ക്രൈസ്തവ സഭകളുടെ കൂട്ടായ്മ നടത്താനിരുന്ന സമരം പിന്‍വലിച്ചു.

പ്രാര്‍ഥനകള്‍, കൗണ്‍സിലിങ് എന്നിവയ്ക്കായി സംഘടനകള്‍ക്ക് നല്‍കിയ അനുമതി റദ്ദാക്കിയായിരുന്നു സര്‍ക്കാര്‍ ഉത്തരവ്.  മോട്ടിവേഷന്‍ ക്ലാസുകള്‍ക്ക് അംഗീകാരം നല്‍കുകയും ചെയ്തിരുന്നു. 

വിവിധ സംഘടനകള്‍ ജയിലിലെത്തി അന്തേവാസികള്‍ക്കായി പ്രാര്‍ഥനകളും കൗണ്‍സിലിങ്ങും നടത്താറുണ്ടായിരുന്നു. ഇതിനു ആഭ്യന്തരവകുപ്പാണ് അനുമതി നല്‍കിയിരുന്നത്.

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നടി കനകലത അന്തരിച്ചു

50 രൂപ പ്രതിഫലത്തില്‍ തുടങ്ങിയ കലാജീവിതം, ഷക്കീല ചിത്രങ്ങളില്‍ വരെ അഭിനയം; കനകലത വേഷമിട്ടത് 350ലേറെ ചിത്രങ്ങള്‍

മേയര്‍ ആര്യാരാജേന്ദ്രനും എംഎല്‍എക്കുമെതിരെ ജാമ്യമില്ലാക്കേസ്

ഇറാനിയന്‍ ബോട്ട് കസ്റ്റഡിയിലെടുത്ത് കോസ്റ്റ് ഗാര്‍ഡ്‌-വീഡിയോ

ആവശ്യമായ സംവരണം തരാം, ഭരണഘടന സംരക്ഷിക്കാനാണ് പോരാട്ടം: രാഹുല്‍ ഗാന്ധി