കേരളം

തൃശൂര്‍ ദേശീയ പാതയില്‍ ആന ഇടഞ്ഞു; ചരക്ക് ലോറി കുത്തിമറിച്ചിടുന്നതിനിടെ കൊമ്പ് ഒടിഞ്ഞു

സമകാലിക മലയാളം ഡെസ്ക്

തൃശൂര്‍: തൃശൂര്‍ മുടിക്കോട് ദേശീയ പാതയില്‍ ആന ഇടഞ്ഞു. ലോറി കുത്തിമറിച്ചിടാനുള്ള ശ്രമത്തിനിടെ ആനയുടെ കൊമ്പ് ഒടിഞ്ഞു. ശ്രീകൃഷ്ണപുരം വിജയ് എന്ന ആനയാണ് ഇടഞ്ഞത്. രണ്ടാം പാപ്പന്‍ ഏറെ നേരം ആനപ്പുറത്ത് കുടുങ്ങി. വൈകീട്ട് നാലരയോടെയായിരുന്നു സംഭവം. 

തൃശൂരിലെ ഒരു ക്ഷേത്രത്തിലെ ഉത്സവത്തിനായി മൂടിക്കോട് ഹാവിസ് റോഡ് വഴി ആനയെ നടത്തിക്കൊണ്ടുവരികയായിരുന്നു. അതിനിടെയാണ് ആന ഇടഞ്ഞത്. ഈ സമയത്ത് വഴയിരികില്‍ നിര്‍ത്തിയിട്ടിരുന്ന ചരക്ക് ലോറി കുത്തിമറയ്ക്കാന്‍ ആന ശ്രമിക്കുന്നതിനിടെ ആനയുടെ കൊമ്പ് ഒടിഞ്ഞു.  

പിന്നീട് ആന സമീപത്തെ വാഴത്തോട്ടത്തിലേക്ക് കയറി. നിരവധി വാഴകള്‍ തകര്‍ത്തു. ഈ സമയത്തെല്ലാം രണ്ടാം പാപ്പന്‍ ആനപ്പുറത്തായിരുന്നു. അതിനിടെ റോഡരികിലുള്ള വൈദ്യുത പോസ്റ്റ് മറിച്ചിടാനുള്ള ശ്രമം ഉണ്ടായി. നാട്ടുകാര്‍ ബഹളം വച്ച് ആനയുടെ ശ്രദ്ധ മാറ്റുകയായിരുന്നു. പിന്നീട് പൊലീസും എലിഫെന്റ് സ്‌ക്വാഡും സ്ഥലത്തെത്തി ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ആനയെ തളച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

നരേന്ദ്രമോദി വീണ്ടും അയോധ്യയില്‍; യോഗി ആദിത്യനാഥിനൊപ്പം റോഡ് ഷോ

'ആദ്യ യാത്രയിൽ നവകേരള ബസ്സിന്റെ ഡോർ തകർന്നു': വാർത്ത അടിസ്ഥാനരഹിതമെന്ന് കെഎസ്ആർടിസി

വീണ്ടും നരെയ്ന്‍ ഷോ; കൊല്‍ക്കത്തയ്ക്ക് കൂറ്റന്‍ സ്‌കോര്‍

കള്ളക്കടൽ; ആലപ്പുഴയിലും തിരുവനന്തപുരത്തും കടൽക്ഷോഭം രൂക്ഷം; അതിതീവ്ര തിരമാലയ്ക്ക് സാധ്യത

ഇസ്രയേലില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടും; ഏകകണ്ഠമായി വോട്ട് ചെയ്ത് മന്ത്രിസഭ