കേരളം

തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം; പള്ളിയിൽ നിന്ന് നോമ്പുതുറ കഴിഞ്ഞിറങ്ങിയവരെ കുത്തിവീഴ്ത്തി

സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: തിരുവനന്തപുരത്ത് വീണ്ടും ​ഗുണ്ടാ ആക്രമണം. മംഗലപുരത്ത് ഗുണ്ടാ ലഹരിമാഫിയയുടെ ആക്രമണത്തിൽ അഞ്ചു പേർക്ക് പരിക്കേറ്റു. ഇതിൽ ഒരാൾക്ക് ​ഗുരുതരമായി കുത്തേറ്റതായാണ് റിപ്പോർട്ട്. വെള്ളൂർ പള്ളിയിൽ നിന്നും നോമ്പുതുറയും പ്രാർത്ഥനയും കഴിഞ്ഞു മടങ്ങുകയായിരുന്നവർക്ക് നേരെയായിരുന്നു ആക്രമണം. മൂന്ന് പ്രതികൾ പിടിയിലായി.

വെള്ളൂർ സ്വദേശികളായ നിസാമുദ്ദീൻ, സജിൻ , സനീഷ്, നിഷാദ് എന്നിവർക്കാണ് പരിക്കേറ്റത്. കുത്തേറ്റ നിസാമുദ്ദീൻ മെഡിക്കൽ കോളേജിലെ തീവ്ര പരിചരണ വിഭാഗത്തിൽ ചികിൽസയിലാണ്. നാലുപേരടങ്ങുന്ന സംഘമാണ് ആക്രമണം നടത്തിയത്. കാപ്പ കേസിൽ കരുതൽ തടങ്കൽ കഴിഞ്ഞ് അടുത്തിടെ പുറത്തിറങ്ങിയ മംഗലപുരം സ്വദേശികളായ ഷെഹിൻ, അഷ്റഫ്, പതിനഞ്ചുകാരൻ എന്നിവരാണ് പിടിയിലായത്. ആക്രമണത്തിനു ശേഷം ടെക്നോ സിറ്റിയിൽ ഒളിച്ചിരുന്ന ഇവരെ വെളുപ്പിനാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഒരാൾ ഓടി രക്ഷപ്പെട്ടതായി പൊലീസ് പറഞ്ഞു. 

ഇന്നലെ വൈകുന്നേരമാണ് ഗുണ്ടാ സംഘത്തിൻറെ അദ്യ ആക്രമണം മംഗലപുരത്ത് ഉണ്ടായത്. ഓട്ടോ റിക്ഷ തടഞ്ഞു നിർത്തി ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ച ശേഷം പണവും മൊബൈൽ ഫോണും പ്രതികൾ കവർന്നു എന്ന് പൊലീസ് പറഞ്ഞു. പരിക്കേറ്റ ഓട്ടോ ഡ്രൈവർ പനവൂർ സ്വദേശി സിദ്ദീഖും ചികിത്സയിലാണ്. പ്രതികൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെ ഉള്ള വകുപ്പുകൾ പ്രകാരമാണ് മംഗലപുരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

രാജ്യമൊട്ടാകെ റദ്ദാക്കിയത് 80ലേറെ സര്‍വീസുകള്‍; വലഞ്ഞ് യാത്രക്കാര്‍, വിശദീകരണവുമായി എയര്‍ഇന്ത്യ എക്‌സ്പ്രസ്- വീഡിയോ

'അംപയര്‍ക്കു കണ്ണു കാണില്ലേ, സഞ്ജു ഔട്ടല്ല'; ഐപിഎല്‍ പേജില്‍ ആരാധകരുടെ പൊങ്കാല, വിവാദം

രണ്ടു മണ്ഡലങ്ങളില്‍ ജയം ഉറപ്പ്, മൂന്നിടത്തു കൂടി വിജയസാധ്യത; ബിജെപി വിലയിരുത്തല്‍

സ്വര്‍ണവില കുറഞ്ഞു; 53,000ല്‍ തന്നെ

ഓഹരി വ്യാപാര സമയം അഞ്ചുമണി വരെ നീട്ടൽ; നിർദേശം സെബി നിരസിച്ചു